ഇന്ത്യൻ U-23 ക്യാമ്പിനായി താരങ്ങളെ വിട്ടുതരില്ല എന്ന് ഈസ്റ്റ് ബംഗാളും മുംബൈ സിറ്റിയും

Newsroom

മുംബൈ സിറ്റി എഫ്‌സിയും ഈസ്റ്റ് ബംഗാൾ എഫ്‌സിയും ഇന്ത്യ അണ്ടർ 23 പരിശീലന ക്യാമ്പിലേക്ക് കളിക്കാരെ വിടാൻ വിസമ്മതിച്ചതായി റിപ്പോർട്ട്. രണ്ട് ക്ലബ്ബുകളും ഡുറാൻഡ് കപ്പിൽ കളിക്കുന്നതിനാൽ ഇപ്പോൾ കളിക്കാരെ വിടാൻ കഴിയില്ലെന്ന് എഐഎഫ്‌എഫിന് കത്തെഴുതി. ഫിഫയുടെ കലെണ്ടറിൽ ഉള്ള വിൻഡോ അല്ല എന്നതിനാൽ ക്ലബുകൾക്ക് കളിക്കാരെ വിടാതിരിക്കാൻ അനുവാദമുണ്ട്‌. കഴിഞ്ഞ ദിവസമായിരുന്നു അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിനായുള്ള സ്ക്വാഡ് എ ഐ എഫ് എഫ് പ്രഖ്യാപിച്ചത്.

മുംബൈ സിറ്റി 23 08 05 14 22 59 899

ഈസ്റ്റ് ബംഗാൾ എഫ്‌സിയുടെ ഗോൾകീപ്പർ പ്രഭ്‌സുഖൻ ഗിൽ ടീമിൽ ഉണ്ടായിരുന്നു. മുംബൈ സിറ്റി എഫ്‌സിയുടെ ഫോർവേഡായ വിക്രം പ്രതാപ് സിംഗ്, ഗുർകിരത് സിംഗ്, ആയുഷ് ചിക്കാര, ഡിഫൻഡർമാരായ സഞ്ജീവ് സ്റ്റാലിൻ, ഹാലെൻ നോങ്‌ഡു എന്നിവർ ഇന്ത്യൻ അണ്ടർ 23 സ്ക്വാഡിൽ ഉണ്ട്.