ഉക്രേനിയൻ പ്രതിരോധ താരം ഇല്യ സബാർനി പാരീസ് സെന്റ് ജെർമെയ്‌നുമായി (പിഎസ്ജി) കരാറൊപ്പിട്ടു. ബേൺമൗത്തിൽ നിന്നാണ് 22-കാരനായ താരത്തെ പിഎസ്ജി സ്വന്തമാക്കിയത്. ഏകദേശം 68 ദശലക്ഷം യൂറോയാണ് പ്രതിരോധ താരത്തിനായി പിഎസ്ജി മുടക്കിയത്. അഞ്ച് വർഷത്തേക്കാണ് സബാർനിയുമായി പിഎസ്ജി കരാറിലെത്തിയിരിക്കുന്നത്.

കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് സബാർനി. സബാർനിയുടെ കരാർ 2029 വരെയാകും. വൈദ്യപരിശോധനകൾ പൂർത്തിയാക്കി താരം ഉടൻ തന്നെ ടീമിനൊപ്പം ചേരും.