ഐ ലീഗ് യോഗ്യത പോരാട്ടം, കേരള യുണൈറ്റഡിന് പരാജയത്തോടെ തുടക്കം

Img 20211005 144305

ഐ ലീഗ് യോഗ്യത റൗണ്ടിൽ ആദ്യമായി ഇറങ്ങിയ കേരള ക്ലബായ കേരള യുണൈറ്റഡിന് ആദ്യ മത്സരത്തിൽ പരാജയം. ഇന്ന് കെങ്ക്രെയെ നേരിട്ട കേരള യുണൈറ്റഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പരാജയപ്പെട്ടത്. ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് കേരള യുണൈറ്റഡ് കളി കൈവിട്ടത്. 48ആം മിനുട്ടിൽ ബുജൈർ ആയിരുന്നു കേരള യുണൈറ്റഡിന് ലീഡ് നൽകിയത്. സൽമാന്റെ പാസിൽ നിന്നായിരുന്നു ഈ ഗോൾ.

66ആം മിനുട്ടിൽ വിധിച്ച പെനാൾട്ടി കേരള യുണൈറ്റഡിന് തിരിച്ചടി ആയി. ലെസ്റ്റർ പെനാൾട്ടിയിൽ നിന്ന് കെങ്ക്രെക്ക് സമനില നൽകി. 73ആം മിനുട്ടിൽ രഞ്ജീത് സിംഗ് അവരുടെ വിജയ ഗോളും നേടി. പ്രധാന താരങ്ങളിൽ പലരും ടീമിൽ ഇല്ലാതിരുന്നത് കേരള യുണൈറ്റഡിന് തിരിച്ചടിയായി. ഇനി ഒക്ടോബർ 7ന് കോർബറ്റിന് എതിരെ ആണ് കേരള യുണൈറ്റഡിന്റെ മത്സരം.

Previous articleഅശ്വിന്റെ പ്രൊമോഷന്‍, ലെഫ്റ്റ്-റൈറ്റ് കോമ്പിനേഷന് വേണ്ടി മാത്രം
Next articleവ്ലാഹോവിച് ഫിയൊറെന്റിനയിൽ പുതിയ കരാർ ഒപ്പുവെക്കില്ല