ഐലീഗും ഐ എസ് എലും വേണ്ട, ഐ എഫ് എൽ വരണം

- Advertisement -

ഐലീഗിന്റെ ഭാവിയിൽ അനിശ്ചിതത്തം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സൂപ്പർ കപ്പ് ബഹിഷ്കരിക്കുന്ന ക്ലബുകൾ ഒരു പുതിയ കത്തുമായി രംഗത്ത്. എ ഐ എഫ് എഫിന് എഴുതിയ കത്തിൽ ഇന്ത്യൻ ഫുട്ബോൾ എങ്ങനെ മുന്നോട്ട് പോകണം എന്നാണ് അവർ ആഗ്രഹിക്കുന്നത് എന്ന നിർദേശങ്ങൾ നൽകിയിട്ടുണ്ട്‌. രണ്ട് ലീഗുകളും യോജിപ്പിച്ച് 20 ലീഗുകൾ ഉള്ള ഒറ്റ ലീഗ് ആക്കണമെന്ന് ഐ ലീഗ് ക്ലബുകൾ പറയുന്നു.

ഇന്ത്യൻ ഫുട്ബോൾ ലീഗ് എന്ന പേരിൽ 20 ക്ലബുകളുള്ള ലീഗ് ആണ് രാജ്യത്തിന് ഗുണം ചെയ്യുക. സെപ്റ്റംബറിൽ തുടങ്ങി മെയ്യിൽ അവസാനിക്കുന്ന തരത്തിൽ ആകണ ലീഗ്. എല്ലാ സീസണിലും രണ്ട് ടീമുകൾ ലീഗിൽ നിന്ന് റിലഗേറ്റ് ചെയ്യപ്പെടുകയും രണ്ട് ടീമുകൾ പുതുതായി ലീഗിൽ വരികയും വേണം. തരംതാഴ്ത്തപ്പെടുന്ന ടീമുകൾക്ക് പാരാച്യൂട്ട് തുക നൽകണമെന്നും ക്ലബുകൾ പറയുന്നു.

കപ്പ് മത്സരങ്ങൾ ലീഗ് മത്സരങ്ങൾക്കിടയിൽ തന്നെ യൂറോപ്പിൽ നടക്കുന്ന രീതിയിൽ നടക്കണം. താരങ്ങൾക്ക് സീസണിൽ ചുരുങ്ങിയത് 40 മത്സരങ്ങൾ എങ്കിലും കളിക്കാൻ ആവണം. എന്നാലെ ഫുട്ബോൾ മെച്ചപ്പെടുകയുള്ളൂ എന്നും ക്ലബുകൾ പറയുന്നു. വിദേശ താരങ്ങളുടെ എണ്ണം നാലാക്കി കുറക്കണമെന്നും സ്വന്തം സംസ്ഥാനത്തെ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തുന്നത് നിർബന്ധമാക്കണം എന്നും നിർദേശത്തിൽ ക്ലബുകൾ പറയുന്നു.

എന്നാൽ ഈ നിർദേശങ്ങൾ ഒന്നും എ ഐ എഫ് എഫ് പരിഗണിക്കാൻ സാധ്യതയില്ല. അടുത്ത സീസണിലും ഐലീഗ് ക്ലബുകൾ ആദ്യ ഡിവിഷനിൽ ഉണ്ടാകും എന്ന് ഉറപ്പ് നൽകിയാൽ സൂപ്പർ കപ്പിൽ കളിക്കാം എന്നും ക്ലബുകൾ എ ഐ എഫ് എഫിനെ അറിയിച്ചു.

Advertisement