ഐലീഗ് മാത്രമല്ല സെക്കൻഡ് ഡിവിഷനും നടത്താൻ തയ്യാറാണ് എന്ന് കൊൽക്കത്ത

- Advertisement -

ഐലീഗ് മാത്രമല്ല സെക്കൻഡ് ഡിവിഷൻ ഐലീഗും നടത്താൻ തയ്യാറാണ് എന്ന് ബംഗാൾ ഫുട്ബോൾ അസോസിയേഷൻ ആയ ഐ എഫ് എ. നേരത്തെ ഐലീഗ് കൊൽക്കത്തയിൽ നടത്താൻ എ ഐ എഫ് എഫ് തീരുമാനിച്ചിരുന്നു. ഇപ്പോൾ ഐ എഫ് എ ബംഗാൾ ഗവണ്മെന്റുമായി ഇതിനായി ചർച്ചകൾ നടത്തുകയാണ്. നവംബറിൽ കൊൽക്കത്തയിൽ തന്നെ രണ്ടോ മൂന്നോ വേദികളിൽ ആയാകും ഐ ലീഗ് നടക്കുക.

ഇതിനു മുന്നോടിയായി സെക്കൻഡ് ഡിവിഷൻ നടത്താനും തങ്ങൾ തയ്യാറാണ് എന്ന് ഐ എഫ് എ അറിയിച്ചു. ഇത്തവണ മിനി ടൂർണമെന്റായാണ് സെക്കൻഡ് ഡിവിഷൻ നടത്തുന്നത്‌. ഒക്ടോബർ മുതൽ കൊൽക്കത്ത ഫുട്ബോൾ ലീഗ് നടത്താനും ഐ എഫ് എ ആലോചിക്കുന്നുണ്ട്.

Advertisement