ആദ്യ പകുതിയിൽ 2 ഗോളിന് പിറകിൽ, പിന്നെ 5-3ന്റെ വിജയം, ഇടുക്കി കിടുക്കി!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ന് നടന്നത് ആവേശകരമായ മത്സരം തന്നെ ആയിരുന്നു. ശക്തരായ ഇടുക്കിയും കാസർഗോഡും നേർക്കുനേർ വന്ന മത്സരത്തിൽ ആകെ പിറന്നത് എട്ടു ഗോളുകൾ. ആദ്യ പകുതി അവസാനിക്കുമ്പോൾ 2-0 എന്ന സ്കോറിന് കാസർഗോഡ് മുന്നിൽ ആയിരുന്നു എന്നാൽ രണ്ടാം പകുതിയിൽ ഇടുക്കിയുടെ താണ്ഡവത്തിൽ കാസർഗോൾ തകർന്നു. 5-3 എന്ന സ്കോറിന് ഇടുക്കി വിജയിച്ചു.

ആദ്യ പകുതിയിൽ സറ്റ്ലാജും വിഷ്ണുവും നേടിയ ഗോളായിരുന്നു കാസർഗോഡിനെ മുന്നിൽ എത്തിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ജമാലും സഫാലും നേടിയ ഗോളുകളോടെ 52ആം മിനുട്ടിൽ സ്കോർ 2-2 എന്നായി. പിന്നീട് 75ആം മിനുട്ടിൽ ആസ്റ്റൽ തോമസ് ഇടുക്കിയെ 3-2ന് മുന്നിൽ എത്തിച്ചു. ഉടൻ തന്നെ വിഷ്ണുവിലൂടെ തിരിച്ചടിച്ച് കാസർഗോഡ് സ്കോർ 3-3 എന്നാക്കി. അതിനു ശേഷം എൽദോ സണ്ണിയും ഹരികൃഷ്ണനും വല ചലിപ്പിച്ചപ്പോൾ 5-3ന്റെ ജയം ഇടുക്കി സ്വന്തമാക്കി. ഈ ജയത്തോടെ ഇടുക്കി ക്വാർട്ടറിലേക്ക് കടന്നു.