സീനിയർ ഫുട്ബോൾ; ഇടുക്കിക്ക് മൂന്നാം സ്ഥാനം

- Advertisement -

എറണാകുളത്ത് വെച്ച് നടക്കുന്ന സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇടുക്കി മൂന്നാം സ്ഥാനം സ്വന്തമാക്കി. ഇന്ന് രാവിലെ അംബേദ്കർ സ്റ്റേഡിയത്തിൽ നടന്ന ലൂസേഴ്സ് ഫൈനലിൽ പാലക്കാടിനെ തോൽപ്പിച്ചാണ് ഇടുക്കി മൂന്നാം സ്ഥാനം ഉറപ്പിച്ചത് കടന്നത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഇടുക്കിയുടെ വിജയം. കളിയുടെ 29ആം മിനുട്ടിൽ ദീപക് രാജാണ് ഗോൾ നേടിയത്. ഇന്ന് വൈകിട്ട് നടക്കുന്ന ഫൈനലിൽ കോട്ടയവും തൃശ്ശൂരുമാണ് ഏറ്റുമുട്ടുന്നത്.

Advertisement