ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ഇന്ത്യക്ക് ഇന്ന് അതിനിർണായക പോരാട്ടം. ആദ്യ മത്സരത്തിൽ താജികിസ്താനോട് തോറ്റ ഇന്ത്യക്ക് ഫൈനൽ പ്രതീക്ഷ ബാക്കി ആകണമെങ്കിൽ ഇന്ന് വിജയിച്ചേ മതിയാകു. എതിരാളികളുടെ കൂട്ടത്തിൽ ഏറ്റവും ചെറുതായ കൊറിയ ആണ് ഇന്ന് ഇന്ത്യയുടെ എതിരാളികൾ. എന്നാൽ കൊറിയയും ഇന്ത്യക്ക് കടുപ്പപ്പെട്ട എതിരാളികൾ തന്നെ ആയിരിക്കും.
ആദ്യ മത്സരത്തിൽ മികച്ച ആദ്യ പകുതിക്ക് ശേഷം തകർന്നടിഞ്ഞതായിരുന്നു ഇന്ത്യക്ക് വിനയായത്. ഡിഫൻസിലെ അബദ്ധങ്ങളാണ് സ്റ്റിമാചിന്റെ ടീമിന് വിനയായത്. ഇന്ന് ജിങ്കൻ ആദ്യ ഇലവനിലേക്ക് തിരികെ എത്തും എന്നാണ് കരുതുന്നത്. ജിങ്കൻ വരികയാണെങ്കിൽ ആദിൽ ഖാനും ജിങ്കനും ആകും സെന്റർ ബാക്കിൽ ഇറങ്ങുക. അത് ഡിഫൻസിൽ കുറച്ചു കൂടെ സ്ഥിരത നൽകുമെന്ന് പ്രതീക്ഷിക്കുന്നു. അനസ് ഇപ്പോഴും പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല.
താജികിസ്ഥാനെതിരെ മികച്ചു നിന്ന സഹൽ ഇന്നും ആദ്യ ഇലവനിൽ ഉണ്ടാകും. ആദ്യ മത്സരത്തിൽ സിറിയയോടെ 5-2ന് പരാജയപ്പെട്ടാണ് കൊറിയ വരുന്നത്. രാത്രി 8നാണ് മത്സരം.