ഐലീഗ്: സ്വപ്‌നകുതിപ്പിനൊരുങ്ങി ഗോകുലം

lebowski

Download the Fanport app now!
Appstore Badge
Google Play Badge 1

കോഴിക്കോട്: ഐലീഗ് പുതിയ സീസണില്‍ മുന്നേറാനു­റച്ച്  ഗോകുലം കേരള എഫ്.സി ഹോം ഗ്രൗണ്ടായ കോർപറേഷന്‍ സ്റ്റേഡിയത്തില്‍ പരിശീലനം തുടിങ്ങി. കഴിഞ്ഞ വര്‍ഷം ഐലീ­ഗില്‍ അരങ്ങേറ്റം കുറിച്ച കേരള ടീമിന് തുടക്കത്തില്‍ തിരിച്ചടി നേ­രിട്ടെങ്കിലും രണ്ടാം പാദത്തില്‍ ഈസ്റ്റ് ബംഗാള്‍, മോഹന്‍ബഗാന്‍,­ മിനവര്‍വ്വ പഞ്ചാബ്  തുടങ്ങി വമ്പന്‍ ടീമുക­ളെ കീഴടക്കി ലീഗില്‍ ­ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഈമാസം­ 28ന് വൈകീട്ട് അഞ്ചിന് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ്  ഐലീഗ് 1­2മത്  സീസണിലെ  ഗോകുലത്തിന്റെ ആദ്യ മത്സരം. കരുത്തരായ മോഹന്‍ബഗാനാണ് എതിരാളികള്‍. മത്സ­രത്തിന് മുന്നോടിയായി കോര്‍പറേഷന്‍ സ്‌റ്റേഡിയം അവസാനഘട്ട മിനിക്കുപണിയിലാണ്.

പ്രഥമസീസണില്‍ ടീമിന്റെ വിജയത്തില്‍ നിർണായകപങ്ക് വഹിച്ച ­വിദേശ താരങ്ങളെ നിലനിർത്തിയും   മലയാളികളട­ക്കം പരിചയസമ്പന്നരായ­ ഒരുപിടി ഇന്ത്യന്‍ താ­രങ്ങളെ കൂടാരത്തിലെത്തിച്ചും ഇത്തവണ ഗോകുലം­ എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ആഴ്ചകള്‍ക്ക് മ­ൻപ് സ്പാനിഷ് പരിശീലകന്‍ ഫെര്‍ണാണ്ടോ സാ­ന്റിയാഗോ വലേറയെ പുറത്തയിക്കിയ ടീം മാനേജ്­‌മെന്റ് പഴയപരിശീലന്‍ ­ ബിനോ ജോര്‍ജ്ജില്‍ വി­ശ്വാസം അര്‍പ്പിക്കുകയായിരുന്നു. ആറു മാസത്തെ ഇടവേളക്ക് ശേഷമാണ് ബിനോ ജോര്‍ജ്ജ് വീണ്ടും­ മുഖ്യപരിശീലക സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. നേരത്തെ ബംഗളൂരു ­എഫ്.സി, പൂണൈ എഫ്.സി, ­കേരള പൊലീസ് എന്നിവര്‍­ക്കെതിരെ സന്നാഹ മത്സംരം കളിച്ച ഗോകുലം തികഞ്ഞ ആത്മവിശ്വാസത്തിലാണ്­.

കഴിഞ്ഞ സീസണില്‍ ഗോകു­ലത്തിനായി തിളങ്ങിയ സീ­നിയര്‍ വിദേശ താരങ്ങളാ­യ ഡാനിയല്‍ അഡോ, മുഡെ മൂസെ എന്നിവര്‍ക്ക് ­പുറമെ  മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം അന്റോണി­യോ ജര്‍മ്മന്റെ സാന്നി­ധ്യം കേരളത്തില്‍ നിന്നുള്ള ഏക ഐലീഗ്  ടീമിന് കരുത്താകും. കോഴിക്കോട്ടുകാരന്‍ ഷിബിൻ രാജാണ് പുതിയ സീസണിൽ  ഗോകുലത്തിന്റെ ഗോൾ ­‍വലകാക്കുക.  കഴിഞ്ഞ ര­ണ്ട്‌ സീസണില്‍ മോഹന്‍ബ­ഗാന്‍ സംഘത്തിലുണ്ടെങ്കിലും  താരത്തിന് വേണ്ടത്ര അവസരം ലഭിച്ചിരുന്നില്ല.  ഷിബിനെ കൂടാതെ ഡല്‍ഹി ഡയനാമോസിന്റെ­ ബംഗാള്‍ ഗോള്‍കീപ്പർ  അര്‍ണബ് ദാസ് ശര്‍മയും ടീമിനൊപ്പമുണ്ട്.­  ഈസീസണില്‍ മുഡ്ഡെ മൂസ­ ടീമിന്റെ ക്യാപ്റ്റനാ­കുമെന്നാണ് കരുതുന്നത്­.

മലയാളി  താരങ്ങളായ ­കെ.സല്‍മാന്‍,  മുഹമ്മ­ദ് റാഷിദ്, അര്‍ജ്ജുന്­‍ ജയരാജ്, ഉസ്മാന്‍ ആഷിക് എന്നിവരെ നിലനിര്‍­ത്തിയ ഗോകുലം മുന്നേറ്റത്തിന് മൂര്‍ച്ചകൂട്ടാന്‍ ഈസ്റ്റ് ബംഗാളില്­‍ നിന്ന് വി.പി സുഹൈറി­നേയും റെയില്‍വെയുടെ ക­ഴിഞ്ഞവര്‍ഷത്തെ ടോപ് ­സ്‌കോറര്‍ എസ്.രാജേഷിനെയും ഒപ്പംകൂട്ടിയിട്ടുണ്ട്.  പൂണൈ എഫ്.സി­ക്കായി കളിച്ച കോഴിക്ക­ട്ടുകാരന്‍ സ്‌ട്രൈക്­കര്‍ ഗനി അഹമ്മ്ദ് നിഗ­ത്തിന്റെ സാന്നിധ്യവും­ ടീമിന് മുതല്‍ക്കൂട്ടാകും. നിലവില്‍ 14മലയാ­ളിതാരങ്ങളാണ് ഗോകുലം ക്യാമ്പിലുള്ളത്.    അതേ സമയം, കഴിഞ്ഞ സീസണിൽ­‍ ടീമിന്റെ  മികച്ച പ്രകടനത്തിന് വഴിയൊരുക്കിയയ യുഗാണ്ട താരം ഹെന്‍­ട്രി കിസാക്കെ ബംഗാളിലേക്ക് കൂടുമാറിയതും കഴിഞ്ഞവര്‍ഷത്തെ നായകന്‍­ മലപ്പുറം സ്വദേശി മുഹ­മ്മദ് ഇര്‍ഷാദ് മിനർവ പഞ്ചാബ് ടീമുമായി­ കരാറിലെത്തിയതും ഗോകു­ലത്തിന് തിരിച്ചടിയാണ്­.