ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ്റെ (എഐഎഫ്എഫ്) അപ്പീൽ കമ്മിറ്റിയുടെ തീരുമാനം കായിക മത്സരങ്ങൾക്കായുള്ള ആഗോള തർക്ക പരിഹാര കോടതിയായ സിഎഎസ് (കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്) സ്റ്റേ ചെയ്തു. ഇതോടെ ഐ ലീഗ് കിരീടമാർക്ക് എന്ന കാര്യം വീണ്ടും അനിശ്ചിതത്വത്തിൽ ആയി. നിലവിലെ ആർബിട്രേഷൻ നടപടികൾ പൂർത്തിയാകുന്നതുവരെ ഒരു വിജയിയെ പ്രഖ്യാപിക്കുകയോ മെഡൽ ദാന ചടങ്ങ് നടത്തുകയോ ചെയ്യരുതെന്ന് സിഎഎസ് എഐഎഫ്എഫിനോട് ഉത്തരവിട്ടു.

സിഎഎസ് അപ്പീൽ ആർബിട്രേഷൻ ഡിവിഷൻ ഡെപ്യൂട്ടി പ്രസിഡൻ്റ് ഏകപക്ഷീയമായി എഐഎഫ്എഫ് അപ്പീൽ പാനലിൻ്റെ തീരുമാനം സ്റ്റേ ചെയ്തു. ഇതിനോടൊപ്പം, നിലവിലുള്ള കേസിന്റെ ഭാഗമായി ഏപ്രിൽ 29-നകം മറുപടി നൽകാൻ സിഎഎസ് എഐഎഫ്എഫ്, ചർച്ചിൽ ബ്രദേഴ്സ്, നംധാരി എഫ്സി എന്നിവരോട് നിർദ്ദേശിച്ചു.
ചർച്ചിൽ ബ്രദേഴ്സ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താാണ് ഐ-ലീഗ് സീസൺ അവസാനിച്ചുത്. എന്നിരുന്നാലും, ഇന്റർ കാശി എഫ്‌സിയുമായി ബന്ധപ്പെട്ട നിയമപോരാട്ടം കാരണം കിരീടം ഇപ്പോഴും തർക്കത്തിലാണ്. മൂന്ന് പോയിന്റ് വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് ഇപ്പോൾ അന്താരാഷ്ട്ര ആർബിട്രേഷനിലേക്ക് നീങ്ങിയിരിക്കുന്നത്.
ചർച്ചിൽ ബ്രദേഴ്സിനെ ചാമ്പ്യൻമാരായി പ്രഖ്യാപിക്കാൻ ഇരിക്കെയാണ്, ആർബിട്രേഷൻ വിധി വരുന്നത്.
ഇനി നടപടികൾ പൂർത്തിയാകുന്നത് വരെ ഔദ്യോഗിക പ്രഖ്യാപനമോ ആഘോഷമോ നടത്താൻ പാടില്ലെന്ന് സിഎഎസ് ഉത്തരവിട്ടിരിക്കുന്നത്.