ഹ്യൂമിനോട് ബെറ്റ് വെച്ചു, ആന്റണി തോമസിന് താടി പോയി

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ നിന്ന് ഒരു ബെറ്റ് താടിയെടുത്ത കഥയാണ് കേൾക്കുന്നു. ബെറ്റിൽ വിജയിച്ചത് കേരള ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ മത്സരത്തിലെ ഹാട്രിക്ക് ഹീറോ ഇയാൻ ഹ്യൂമാണ്. പരാജയപ്പെട്ടത് ബ്ലാസ്റ്റേഴ് ടീമിന്റെ ഓപറേഷൻ മാനേജർ ആന്റണി തോമസും.

ഡെൽഹിക്കെതിരായ മത്സരത്തിന് മുന്നേയാണ് ആന്റണി തോമസ് ഹ്യൂമിനോട് ബെറ്റ് വെച്ചത്. ഹ്യൂം ഹാട്രിക്ക് നേടിയാൽ തന്റെ താടി എടുക്കും എന്നായിരുന്നു ആന്റണി തോമസിന്റെ ഹ്യൂമുമായുള്ള ബെറ്റ്. സീസണിൽ അതുവരെ ഗോൾ കണ്ടെത്താൻ കഴിയാതെ വിഷമിച്ച ഹ്യൂം പക്ഷെ‌ ബെറ്റ് വെച്ച ദിവസം തന്നെ തന്റെ സ്കോറിംഗ് ഫോം കണ്ടെത്തി.

ഹാട്രിക്ക് തന്നെ. നേട്ടം കേരള ബ്ലാസ്റ്റേഴ്സിന് മൂന്നു പോയന്റ്, നഷ്ടം ആന്റണി തോമസിന്റെ കഷ്ടപ്പെട്ടു വളർത്തിയ താടിയും. സി കെ വിനീതും ആന്റണി തോമസും താടി എടുത്ത ശേഷമുള്ള ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ കൂടെ പങ്കുവെച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement