സെർജിയോ ലോബേരയെ മുഖ്യ പരിശീലകനായി എത്തുന്നതിന് ഒപ്പം കേരള ബ്ലാസ്റ്റേഴ്സ് ഹ്യൂഗോ ബൗമസിനെയും ടീമിലേക്ക് എത്തിക്കും എന്ന് മലയാള ദിന പത്രമായ മനോരമ റിപ്പോർട്ട് ചെയ്യുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ഇതിനകം തന്നെ തുടർന്നു കഴിഞ്ഞു. നിലവിൽ ഒഡീഷ എഫ്‌സിയിലുള്ള ലോബേര, ബ്ലാസ്റ്റേഴ്‌സുമായി മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവെച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്, 2025-26 സീസണിന്റെ തുടക്കത്തിൽ അദ്ദേഹം ചുമതലയേൽക്കും.
ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും ക്രിയേറ്റീവ് മിഡ്‌ഫീൽഡർമാരിൽ ഒരാളായ ഹ്യൂഗോ ബൗമസ്, കേരള ബ്ലാസ്റ്റേഴ്‌സിൽ ലോബേരയുമായി വീണ്ടും ഒന്നിക്കാൻ ഒരുങ്ങുന്നു എന്നത് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ്. അദ്ദേഹത്തിന്റെ വരവ് ബ്ലാസ്റ്റേഴ്‌സിന്റെ മിഡ്‌ഫീൽഡിനെ ശക്തിപ്പെടുത്തും. ബൗമസ് ഇപ്പോൾ ലൊബേരക്ക് ഒപ്പം ഒഡീഷയിൽ ആണ്.
നിലവിലെ സീസണിന്റെ ശേഷിക്കുന്ന കാലയളവിൽ, ബ്ലാസ്റ്റേഴ്‌സ് താൽക്കാലിക പരിശീലകരായ തോമഷ, ടിജി പുരുഷോത്തമൻ എന്നിവരുമായി തുടരും. സീസൺ ശക്തമായി അവസാനിപ്പിക്കുന്നതിലാണ് ടീം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.