കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അഡ്മിനിസ്‌ട്രേറ്റീവ് ഓപ്പറേഷൻസ് മേധാവിയായി ഹിൽഡ ഗുരുംഗിനെ നിയമിച്ചതായി റിപ്പോർട്ട്. മുമ്പ് ഒഡീഷ എഫ്‌സിയിലെ ഫുട്‌ബോൾ ആൻ്റ് ഗ്രാസ്‌റൂട്ട്‌സ് മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുള്ള ആളാണ് ഹിൽദ. ഒഡീഷയിൽ ക്ലബിലെ സീനിയർ മാനേജ്‌മെൻ്റ് പദവിയിലെ ആദ്യത്തെ വനിതയായി അവർ മാറിയിരുന്നു.
2017-ൽ മിനർവ പഞ്ചാബ് എഫ്‌സിക്കൊപ്പം തൻ്റെ പ്രൊഫഷണൽ യാത്ര ആരംഭിച്ച ഹിൽഡ പിന്നീട് ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷനിൽ സീനിയർ വനിതാ ടീമിൻ്റെ ടീം മാനേജരായും പ്രവർത്തിച്ചു.
ഫുട്ബോൾ അഡ്മിനിസ്ട്രേഷനിലും ഗ്രാസ് റൂട്ട് ഡെവലപ്‌മെൻ്റിലുമുള്ള അവരുടെ വൈദഗ്ദ്ധ്യം കേരള ബ്ലാസ്റ്റേഴ്‌സിന് മുതൽക്കൂട്ട് ആകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.