ഹിഡിങ്ക് ഇനി കുറാസാവോയുടെ പരിശീലകൻ

Newsroom

ഡച്ച് പരിശീലകൻ ഗുസ് ഹിഡിങ്കിന് പുതിയ ചുമതല. കുറാസാവോ ദേശീയ ടീമിന്റെ പരിശീലകനായാണ് ഹിഡിങ്ക് ചുമതലയേറ്റത്. കരീബിയൻ രാജ്യമായ കുറാസാവോ 2022 ലോകകപ്പ് വരെയുള്ള കരാറിലാ് ഹിഡിങ്കിനെ എത്തിച്ചിരിക്കുന്നത്. 73 കാരനായ ഹിഡിങ്ക് മുമ്പും ചെറിയ ടീമുകളെ പരിശീലിപ്പിച്ച് അത്ഭുതങ്ങൾ കാണിച്ചിട്ടുണ്ട്. 2002 ലോകകപ്പിൽ കൊറിയയെ സെമി വരെ എത്തിച്ചത് ഹിഡിങ്കിന്റെ എക്കാലത്തെയും മികച്ച നേട്ടമാണ്.

ചൈനീസ് അണ്ടർ 21 ടീമിന്റെ പരിശീലകനായായിരുന്നു ഇദ്ദേഹം അവസാനം പ്രവർത്തിച്ചത്. മുമ്പ് ഡച്ക്ഷ്ഹ് ദേശീയ ടീം പരിശീലകനും ആയിട്ടുണ്ട്. ചെൽസിയുടെ താൽക്കാലിക മാനേജറായാണ് അവസാനം ക്ലബ് ലെവലിൽ പ്രവർത്തിച്ചത്.