ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ ആഴ്സണലിനാകുമെന്ന് തിയറി ഒൻറി

Newsroom

Picsart 25 03 05 21 10 43 262

ചാമ്പ്യൻസ് ലീഗിൽ പി‌എസ്‌വി ഐന്തോവനെതിരെ 7-1ന്റെ വിജയം നേടിയ ആഴ്സണലിന് ഈ സീസണിൽ ചാമ്പ്യൻസ് ലീഗ്കിരീടത്തിൽ എത്താൻ ആകുമെന്ന് ആഴ്സണൽ ഇതിഹാസ താരം തിയറി ഒൻറി വിശ്വസിക്കുന്നു.

ആഴ്‌സണൽ

“അതെ, ആഴ്സണലിന് ചാമ്പ്യൻസ് ലീഗ് ജയിക്കാൻ കഴിയും. ഞാൻ വിശ്വസിക്കുന്നു, അതുകൊണ്ടാണ് ഞാൻ അങ്ങനെ പറയുന്നത്,” ഒൻറി പറഞ്ഞു. “ഒരു നല്ല ടീമിനെതിരെയും ഇതുപോലെ കളിക്കാൻ ആകുമെന്ന് നിങ്ങൾ കാണിക്കൂ.” – ഒൻറി പറഞ്ഞു.

പി എസ് വിയെ രണ്ടാം പാദത്തിലും മറികടന്നാൽ ക്വാർട്ടർ ഫൈനലിൽ ആഴ്സണൽ റയൽ മാഡ്രിഡിനെയോ അത്ലറ്റിക്കോ മാഡ്രിഡിനെയോ ആകും നേരിടേണ്ടി വരിക.

“(പ്രീമിയർ) ലീഗ് കിരീട പോരാട്ടം അവസാനിച്ചുവെന്ന് നമുക്കെല്ലാവർക്കും അറിയാം. ഇനി പി എസ് വിക്ക് എതിരായ രണ്ടാം പാദ മത്സരത്തിൽ ശ്രദ്ധ കൊടുക്കുക. ഈ പ്രകടനം റയൽ മാഡ്രിഡിനോ അത്ലറ്റിക്കോയ്ക്ക് എതിരെയോ ഇറങ്ങാൻ നിങ്ങൾക്ക് ആത്മവിശ്വാസം നൽകും,” അദ്ദേഹം പറഞ്ഞു.