ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ ബയേൺ മ്യൂണിക്കിനൊപ്പം ഭാഗിക പരിശീലനം പുനരാരംഭിച്ചു. കഴിഞ്ഞ മാസം ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരായ 1-1 സമനിലക്ക് ഇടയിൽ തുടയിലേറ്റ പരിക്ക് കാരണം താരം പുറത്തായിരുന്നു. തുടക്കത്തിൽ 2025-ൽ മാത്രമേ മടങ്ങിവരൂ എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കെയ്ൻ പെട്ടെന്ന് തന്നെ തിരികെ വരികയായിരുന്നു.
മാനേജർ വിൻസെൻ്റ് കോമ്പാനി വെള്ളിയാഴ്ച നടക്കുന്ന RB ലീപ്‌സിഗിനെതിരായ ബയേണിൻ്റെ വരാനിരിക്കുന്ന ബുണ്ടസ്‌ലിഗ പോരാട്ടത്തിൽ കെയ്ൻ കളിക്കാൻ സാധ്യതയുണ്ടെന്ന് സൂചന നൽകി.