ജപ്പാനോട് തോറ്റതിനു പിന്നാലെ ജർമ്മനി പരിശീലകൻ ഹാൻസി ഫ്ലിക്കിനെ പുറത്താക്കി

Newsroom

ജർമ്മനി അവരുടെ ദേശീയ ഫുട്ബോൾ ടീം പരിശീലകൻ ഹാൻസി ഫ്ലിക്കിനെ പുറത്താക്കി. ഇന്നലെ ജപ്പാനോട് ഏറ്റ പരാജയത്തിനു പിന്നാലെയാണ് ജർമ്മനിയുടെ പ്രഖ്യാപനം. യൂറോ കപ്പിന് ഒമ്പത് മാസം മാത്രം ബാക്കിയിരിക്കെ ജർമ്മനി ഉടൻ തന്നെ പുതിയ പരിശീലകനനെ പ്രഖ്യാപിക്കും. കഴിഞ്ഞ യൂറോ കപ്പ് കഴിഞ്ഞ് ജോക്കിം ലോ പരിശീലക സ്ഥാനം ഒഴിഞ്ഞപ്പോൾ ആയി ഫ്ലിക്ക് ജർമ്മൻ ദേശീയ ടീമിലേക്ക് എത്തിയത്.

വിരാട് കോഹ്ലി 23 09 10 20 13 06 552

എന്നാൽ ഫ്ലിക്ക് വന്നതിന് ശേഷവും ജർമ്മനിയുടെ പ്രകടനങ്ങൾ മെച്ചപ്പെട്ടില്ല. ജർമ്മനി ഹാൻസി ഫ്ലിക്കിന്റെ കീഴിൽ കഴിഞ്ഞ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു. ബയേൺ മ്യൂണിക്ക് പരിശീലക സ്ഥാനം ഒഴിഞ്ഞായിരുന്നു 2021ൽ ഫ്ലിക്ക് ജർമ്മൻ ജോലി ഏറ്റെടുത്തത്‌. ൽ

ബയേണ് ട്രെബിൾ കിരീടം ഉൾപ്പെടെ ഏഴു കിരീടങ്ങൾ നേടിക്കൊടുക്കാൻ ഹാൻസി ഫ്ലിക്കിന് ഒന്നദ വർഷത്തെ കാലയളവിനിടയിൽ ആയിരുന്നു. ആ മാജിക്ക് പക്ഷെ ദേശീയ ടീമിനൊപ്പം ആവർത്തിക്കാൻ ആയില്ല.