യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിൽ ബൊറൂസിയ ഡോർട്മുണ്ടിനെതിരെ 4-0ന്റെ തകർപ്പൻ വിജയം സെമി ഫൈനൽ ഉറപ്പിക്കുന്നില്ല എന്ന് ബാഴ്സലോണ പരിശീലകൻ ഹാൻസി ഫ്ലിക്ക്. ടീം ജാഗ്രത പാലിക്കണമെന്നും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ബാഴ്സലോണയുടെ പരിശീലകൻആവശ്യപ്പെട്ടു. ഈ വലിയ വിജയം ബാഴ്സയ്ക്ക് മുൻതൂക്കം നൽകുന്നുണ്ടെങ്കിലും, അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടുന്നത് ഉറപ്പായിട്ടില്ലെന്ന് ഫ്ലിക്ക് ആരാധകരെ ഓർമ്മിപ്പിച്ചു.

“ഇല്ല, ഇല്ല, ഇല്ല… ഞങ്ങൾ ഇതുവരെ യോഗ്യത നേടിയിട്ടില്ല. ഫുട്ബോൾ ഒരു ഭ്രാന്തൻ കളിയാണ് – എന്തും സംഭവിക്കാം,” അദ്ദേഹം മൊവിസ്റ്റാർ പ്ലസിനോട് പറഞ്ഞു.
ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തെയും പകരക്കാരായി ഇറങ്ങിയ കളിക്കാരുടെ ഊർജ്ജത്തെയും അദ്ദേഹം പ്രശംസിച്ചു. എന്നാൽ ഏപ്രിൽ 16 ന് ജർമ്മനിയിൽ നടക്കുന്ന രണ്ടാം പാദം നിർണായകമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
“ഞങ്ങൾ പ്രതിരോധിച്ച രീതി, ആക്രമിച്ച രീതി, അവസരങ്ങൾ സൃഷ്ടിച്ച രീതി – എനിക്കിഷ്ടപ്പെട്ടു. പക്ഷേ ഈ മാനസികാവസ്ഥ ഞങ്ങൾ നിലനിർത്തണം. രണ്ടാം പാദം എളുപ്പമായിരിക്കില്ല,” ഫ്ലിക്ക് കൂട്ടിച്ചേർത്തു.