മൊറോക്കോ ഫുട്ബോളിലെ വിവാദങ്ങൾ ആളിക്കത്തുകയാണ്. മൊറോക്കോ പരിശീലകൻ വാഹിദ് ഹലീൽഹീഡ്സിക് ലോകകപ്പിലും സിയെചിനെയും നൗസൈറിനെയും ടീമിലേക്ക് എടുക്കില്ല എന്ന് പറഞ്ഞതാണ് വിവാദമായിരിക്കുന്നത്. ചെൽസി താരമായ ഹക്കിം സിയെച്ചിനെയും അയാക്‌സ് ഫുൾ ബാക്ക് നൗസൈർ മസ്‌റോയിയെയും നേരത്തെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കും ആഫ്രിക്കൻ നാഷൺസ് കപ്പിലും വാഹിദ് ടീമിൽ എടുത്തിരുന്നില്ല.
ഖത്തറിലെ ലോകകപ്പിനായി രണ്ട് കളിക്കാരെയും തിരിച്ചുവിളിക്കുമോ എന്ന് ചോദിച്ചപ്പോൾ, പരിശീലനം ചെയ്യാൻ താല്പര്യമില്ലാത്ത കളിക്കാർ, കളിക്കാൻ വിസമ്മതിക്കുന്ന കളിക്കാരൻ, പരിക്കുകൾ അഭിമനിക്കുന്ന കളിക്കാർ എന്നിവരെ ടീമിലെടുക്കുന്ന പ്രശ്നമില്ല എന്നും ആ അധ്യായം അവസാനിച്ചതാണെന്നും പരിശീലകൻ വാഹിദ് പറഞ്ഞു.
ഹാലിൽഹോഡ്‌സിക്കുമായുള്ള തർക്കത്തിന് ശേഷം താൻ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കുകയാണെന്ന് ഫെബ്രുവരിയിൽ സിയെച് പ്രഖ്യാപിച്ചിരുന്നു. സിയെചിനെ ലോകകപ്പ് ടീമിൽ എടുക്കില്ല എങ്കിൽ പരിശീലകനെ പുറത്താക്കണം എന്ന് മൊറോക്കോയിലെ ഫുട്ബോൾ പ്രേമികൾക്ക് ഇടയിൽ ആവശ്യം ഉയരുന്നുണ്ട്.