ഹാളണ്ടിനു പരിക്ക്, ദേശീയ ടീമിനൊപ്പം കളിക്കില്ല

Newsroom

മാഞ്ചസ്റ്റർ സിറ്റിയുടെ സ്‌ട്രൈക്കർ എർലിംഗ് ഹാളണ്ട് പരിക്കിനെ തുടർന്ന് ദേശീയ ടീമിൽ നിന്ന് പിന്മാറി. യൂറോ 2024 യോഗ്യതാ മത്സരങ്ങൾക്കുള്ള നോർവേയുടെ ആദ്യ രണ്ടു മത്സരങ്ങളും ഹാളണ്ടിന് നഷ്ടമാകും. ശനിയാഴ്ച നടന്ന എഫ്‌എ കപ്പ് ക്വാർട്ടർ ഫൈനലിൽ ബേൺലിയെ 6-0ന് തോൽപ്പിച്ച മത്സരത്തിനിടയിൽ ആണ് ഹാളണ്ടിന് പരിക്കേറ്റത്‌. അന്ന് സിറ്റിക്ക് വേണ്ടി ഹാട്രിക് നേടിയതിന് ശേഷമാണ് 22കാരൻ കളം വിട്ടത്.

Picsart 23 03 19 01 22 58 777

ഗ്രൂപ്പ് എയിൽ സ്പെയിനെയും ജോർജിയയെയും ആണ് നോർവേ നേരിടേണ്ടത്. 2019 സെപ്റ്റംബറിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം നോർവേയ്‌ക്കായി 23 മത്സരങ്ങളിൽ നിന്ന് 21 ഗോളുകൾ ഹാലൻഡ് നേടിയിട്ടുണ്ട്. ഇന്റർനാഷണൽ ബ്രേക്ക് അവസാനിക്കുമ്പോഴേക്ക് ഹാളണ്ട് തിരികെ ഫിറ്റായി എത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.