മാഞ്ചസ്റ്റർ സിറ്റിയുടെ ഒരു താരത്തിന് കൂടെ കൊറോണ

20200921 220727
- Advertisement -

മാഞ്ചസ്റ്റർ സിറ്റിയുടെ മിഡ്ഫീൽഡർ ഗുണ്ടോഗൻ കൊറോണ പോസിറ്റീവ്. ഇന്നലെ നടന്ന പരിശോധനയിലാണ് ജർമ്മൻ താരത്തിന് കൊറോണ സ്ഥിരീകരിച്ചത്. ഇത് മൂന്നാമത്തെ മാഞ്ചസ്റ്റർ സിറ്റി താരമാണ് കൊറോണ പോസിറ്റീവ് ആകുന്നത്. നേരത്തെ ഡിഫൻഡർ ലപോർടെയും വിങ്ങർ മെഹ്റെസും കൊറോണ പോസിറ്റീവ് ആയിരുന്നു. ഈ രണ്ട് താരങ്ങളും ഇപ്പോൾ കൊറോണ നെഗറ്റീവ് ആയിട്ടുണ്ട്.

എങ്കിലും ഇന്ന് നടക്കുന്ന വോൾവ്സിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ ലപോർടെ കളിക്കില്ല. മെഹ്റെസ് ഇന്ന് കളിക്കും. ഗുണ്ടോഗന് ഇന്നത്തെ മത്സരം അടക്കം മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ മൂന്ന് മത്സരങ്ങളും നഷ്ടമാകും. താരത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ക്ലബ് അറിയിച്ചു.

Advertisement