19ആം വയസ്സ് ആകുമ്പോഴേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനായി 100 മത്സരങ്ങൾ പൂർത്തിയാക്കി ഗ്രീൻവുഡ്

20210507 005154
Image Credit: Twitter
- Advertisement -

ഇന്നലെ റോമയ്ക്ക് എതിരായ യൂറോപ്പ ലീഗ് മത്സരത്തിൽ ഇറങ്ങിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ സ്ട്രൈക്കർ മേസൺ ഗ്രീൻവുഡ് ക്ലബ്ബിൽ 100 മത്സരങ്ങൾ പൂർത്തിയാക്കി. 20 വയസ്സാകും മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി 100 മത്സരങ്ങൾ കളിക്കുന്ന ആദ്യ ഇംഗ്ലീഷ് താരമായി ഗ്രീൻവുഡ് മാറി. യുണൈറ്റഡിനായി ഏറ്റവും ചെറിയ പ്രായത്തിൽ 100 മത്സരങ്ങൾ കളിച്ച താരങ്ങളിൽ മൂന്നാം സ്ഥാനത്തുമാണ് ഗ്രീൻവുഡ്.

19 വയസ്സും 168 ദിവസവും പ്രായം ഉള്ളപ്പോൾ 100 മത്സരങ്ങൾ കളിച്ച ജോർജ് ബെസ്റ്റും, 18 വയസ്സുപ്പോൾ ഈ നേട്ടത്തിൽ എത്തിയ വൈറ്റ് സൈഡും മാത്രമെ ഗ്രീൻവുഡിന് മുന്നിൽ ഉള്ളൂ. ഗ്രീൻവുഡിന് ഇന്നലെ 19 വയസ്സും 217 ദിവസവും ആയിരുന്നു പ്രായം. 100 മത്സരങ്ങളിൽ നിന്നായി 27 ഗോളുകൾ മാഞ്ചസ്റ്റർ യുണൈറ്റഡിനായി നേടാൻ ഗ്രീൻവുഡിനായിട്ടുണ്ട്.

റെക്കോർഡ്;
Only five players have made 100+ appearances for Man Utd before turning 20 years old:

🔴 Norman Whiteside
🔴 George Best
🔴 Mason Greenwood
🔴 Ryan Giggs
🔴 Duncan Edwards

Advertisement