ഗോൾഡൻ ബോയ് അവാർഡ് സ്വന്തമാക്കി ബാഴ്സലോണയുടെ സ്പാനിഷ് താരം പെഡ്രി. ബൊറുസിയ ഡോർട്ട്മുണ്ട് താരം ജൂഡ് ബെല്ലിംഗ്ഹാമിനെ പിന്നിലാക്കിയാണ് പെഡ്രി ഈ നേട്ടം സ്വന്തമാക്കിയത്. ഗോൾഡൻ ബോയ് ചരിത്രത്തിലെ ഏറ്റവും വലിയ പോയന്റ് ഗ്യാപ്പിലാണ് പെഡ്രി അവാർഡ് സ്വന്തമാക്കിയത്. 318 പോയന്റാണ് പെഡ്രിക്ക് ഉണ്ടായത്. 119 പോയന്റുകൾ നേടാനേ ബെല്ലിംഗ്ഹാമിനായുള്ളൂ.
17ആം വയസിൽ ബാഴ്സലോണ സീനിയർ സ്ക്വാഡിലെത്തിയ പെഡ്രി ബാഴ്സക്കൊപ്പം കോപ്പ ഡെൽ റേയും സ്വന്തമാക്കിയിരുന്നു. ബാഴ്സയിലെ മികച്ച ഫോം സ്പാനിഷ് ദേശീയ ടീമിലും തുടർന്ന പെഡ്രി യൂറോ 2020യിൽ സ്പെയിനിനൊപ്പം സെമിയിലുമെത്തി. പിന്നാലെ തന്നെ ഒളിമ്പിക്സ് ഫൈനലിസ്റ്റുകളായ സ്പാനിഷ് ദേശീയ ടീമിലും അവിഭാജ്യഘടകമായിരുന്നു പെഡ്രി.