ഗോൾഡ് കപ്പ് സെമി ഫൈനലുകൽ തീരുമാനമായി. ഇന്ന് അവസാന ക്വാർട്ടറിൽ ജമൈക്കയെ അമേരിക്ക മറികടന്നു. 2017 ഫൈനലിൽ അവർത്തനമായ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അമേരിക്കയുടെ വിജയം. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ കാർഡിഫ് സിറ്റി താരം മാത്യു ഹോപ്പ് ആണ് അമേരിക്കക്കാരി വിജയ ഗോൾ നേടിയത്. പന്ത് കൂടുതൽ കൈവശംവെച്ചത് അമേരിക്ക ആയിരുന്നു എങ്കിലും ഇന്ന് ജമൈക്കയും മികച്ച അവസരങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ ഒരു അവസരം പോലും വലയ്ക്ക് ഉള്ളിൽ എത്തിക്കാൻ അവർക്കായില്ല. സെമി ഫൈനലിൽ ഖത്തറിനെ ആകും അമേരിക്ക നേരിടുക. മറ്റൊരു സെമിയിൽ കാനഡ മെക്സിക്കോയെയും നേരിടും. വെള്ളിയാഴ്ച പുലർച്ചയ്ക്ക് ആകും എസ്‌മി ഫൈനലുകൾ.