ഗോകുലം കേരള എഫ്‌സി അണ്ടർ 17 ടീമിനായി ഓപ്പൺ സെലക്ഷൻ ട്രയൽസ് നടത്തുന്നു

Newsroom

Picsart 24 05 26 18 53 31 908
Download the Fanport app now!
Appstore Badge
Google Play Badge 1

കോഴിക്കോട്, മെയ് 26 : ഗോകുലം കേരള എഫ്‌സി (ജികെഎഫ്‌സി) അണ്ടർ 17 അക്കാദമിയിലേക്ക് ഓപ്പൺ സെലക്ഷൻ ട്രയൽസ് നടത്തും. കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ രാവിലെ 7 മണി മുതൽ. 2008 ജനുവരി 1 നും 2009 ഡിസംബർ 31 നും ഇടയിൽ ജനിച്ച യോഗ്യരായ കളിക്കാരെ ക്ഷണിച്ചു. 200 രൂപയാണ് രജിസ്ട്രേഷൻ ഫീ. തിരഞ്ഞെടുക്കപെടുന കളിക്കാർക്ക് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അണ്ടർ 17 ലീഗിൽ പങ്കെടുക്കാൻ അവസരം നൽകും.

തീയതികൾ:

• 28 മെയ് 2024: കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിൽ നിന്നുള്ള കളിക്കാർ

• 29 മെയ് 2024: തൃശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള കളിക്കാർ

• 2024 മെയ് 30: അന്തിമ ട്രയലുകൾക്കുള്ള ബഫർ ദിനം
ആവശ്യമായ രേഖകൾ: ആധാർ കാർഡിൻ്റെ പകർപ്പ്, ജനന സർട്ടിഫിക്കറ്റ്, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ.

കൂടുതൽ വിവരങ്ങൾക്ക് 7823958897 ബന്ധപെടുക.