കളിച്ചത് നാല് മത്സരം, അടിച്ചത് 35 ഗോളുകൾ, ഗോകുലം U-13 സെമി ഫൈനലിൽ

- Advertisement -

കോയമ്പത്തൂരിൽ നടക്കുന്ന ആൾ ഇന്ത്യ കപ്പ് ഓഫ് ജോയ് ടൂർണമെന്റിൽ ഗോകുലം അണ്ടർ 13 ടീം സെമി ഫൈനലിലേക്ക് കടന്നു‌ ഗ്രൂപ്പ് ഘട്ടത്തിൽ അപരാജിതരായാണ് ഗോകുലത്തിന്റെ കുട്ടികൾ സെമിയിലേക്ക് കടന്നത്. ഗ്രൂപ്പിൽ ഗോൾ മഴ തന്നെ തീർത്താണ് ഗോകുലം എഫ് സി സെമിയിലേക്ക് കടന്നത്. നാലു മത്സരങ്ങളിൽ നിന്നായി 35 ഗോളുകളാണ് ഗോകുലം നേടിയത്.

നാലിൽ മൂന്ന് മത്സരങ്ങൾ വിജയിച്ചപ്പോൾ ബെംഗളൂരു എഫ് സിക്കെതിരെ 2-2 സമനില വഴങ്ങി. മുത്തൂറ്റ് എഫ് എയെ എതിരില്ലാത്ത 14 ഗോളുകൾക്ക് തോൽപ്പിച്ച് കൊണ്ട് തുടങ്ങിയ ഗോകുലം രണ്ടാം മത്സരത്തിൽ ഫുട്ബോൾ+എഫ് എക്കെതിരെ 8-2ന്റെ വിജയവും സ്വന്തമാക്കി. മൂന്നാം മത്സരത്തിൽ എതിരില്ലാത്ത 11 ഗോളുകൾക്ക് റിയൽ സ്പാർഷിനെയും ഗോകുലം തോൽപ്പിച്ചു.

നാക്കെ രാവിലെ ആകും സെമി ഫൈനൽ നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement