സൗഹൃദ മത്സരത്തിൽ ഗോകുലവും സാറ്റ് തിരൂരും സമനിലയിൽ പിരിഞ്ഞു

Newsroom

കഴിഞ്ഞ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട മൂന്ന് സഹോദരന്മാരെ സഹായിക്കാനായി ഗോകുലം കേരള എഫ് സിയും സാറ്റ് തിരൂരും തമ്മിൽ നടന്ന സൗഹൃദ മത്സരം സമനിലയിൽ അവസാനിച്ചു. കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന മത്സരം 1-1 എന്ന സ്കോറിലാണ് അവസാനിച്ചത്. തുടക്കത്തിൽ ഹെൻറി കിസേകയിലൂടെയാണ് ഗോകുലം മുന്നിൽ എത്തിയത്. പക്ഷെ തിരിച്ചടിച്ച് സമനില നേടാൻ സാറ്റിനായി.

നിലമ്പൂർ സ്വദേശികളായ മുഹമ്മദ് ആശിഖ്, മുഹമ്മദ് റോഷൻ, മുഹമ്മദ് റമീസ് എന്നിവർക്കാണ് കഴിഞ്ഞ പ്രളയത്തിൽ സ്വന്തം വീട് നഷ്ടമായത്. നിർധനരായ ഈ സഹോദരങ്ങൾ ഇപ്പോൾ വാടക വീട്ടിലാണ് താമസിക്കുന്നത്. മത്സരത്തിന് മികച്ച ജനപങ്കാളിത്തം ഉണ്ടായിരുന്നു.