എ എഫ് സി കപ്പ് യോഗ്യത ഉറപ്പിക്കാൻ ഗോകുലം കേരള ഇന്ന് ഒഡീഷക്ക് എതിരെ

Newsroom

ഇന്ന് കോഴിക്കോട് നടക്കുന്ന ക്ലബ് പ്ലേ ഓഫിൽ മുൻ ഐലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള, സൂപ്പർ കപ്പ് ജേതാക്കളായ ഒഡീഷ എഫ് സിയെ നേരിടും. ഇന്ന് വിജയിക്കുന്നവർ ആകും അടുത്ത എ എഫ് സി കപ്പിൽ കളിക്കുക. മുമ്പ് ഐ ലീഗ് ജേതാക്കൾ നേരിട്ട് എ എഫ് സി കപ്പ് യോഗ്യത നേടാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ മുതൽ സൂപ്പർ കപ്പ് ജേതാക്കളും ഐ ലീഗ് ജേതാക്കളും തമ്മിൽ ഒരു പ്ലേ ഓഫ് കളിച്ച് അതിൽ വിജയിക്കുന്നവർക്ക് എ എഫ് സി കപ്പ് യോഗ്യത എന്ന് ആക്കി.

Picsart 23 04 28 22 41 16 928

ഫൈനലിൽ ബെംഗളൂരു എഫ് സിയെ തോൽപ്പിച്ച് ആണ് ഒഡീഷ സൂപ്പർ കപ്പ് നേടിയതും പ്ലേ ഓഫ് യോഗ്യത ഉറപ്പിച്ചതും. ഗോകുലം കേരളയും സൂപ്പർ കപ്പിൽ കളിച്ചിരുന്നു എങ്കിലും അവർ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി. ഇന്ന് രാത്രി 7 മണിക്ക് ഇ എം എസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കാണികൾക്ക് പ്രവേശനം സൗജന്യമായിരിക്കും.