വീണ്ടും ഗോകുലം കേരളക്ക് പരാജയം

Newsroom

Picsart 25 02 12 23 42 30 444
Download the Fanport app now!
Appstore Badge
Google Play Badge 1

കോഴിക്കോട്: ഐ ലീഗില്‍ ഗോകുലം കേരളക്ക് തുടര്‍ച്ചയായ മൂന്നാം പരാജയം. ഇന്ന് സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ റിയല്‍ കശ്മിര്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലത്തെ വീഴ്ത്തിയത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ ഗോള്‍ പിറന്നത്. 52ാം മിനുട്ടില്‍ മധ്യനിര താരം മുഹമ്മദ് ഇനാമാന്റെ വകയായിരുന്നു റിയല്‍ കശ്മിരിന്റെ വിജയഗോള്‍. 17 ന് ഡല്‍ഹി എഫ്.സിയുമായാണ് ഗോകുലത്തിന്റെ അടുത്ത ഹോം മാച്ച്.

1000828002


നവംബറില്‍ റിയല്‍ കശ്മീരിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന എവേ മത്സരത്തില്‍ 1-1 എന്ന നിലയില്‍ മത്സരം അവസാനിച്ചിരുന്നു.
പതിവുപോലെ ഫിനിഷിങ്ങിലെ അപാകതയാണ് ഇന്നലെയും ഗോകുലത്തിന് തിരിച്ചടിയായത്. മുന്നേറ്റ താരങ്ങളായ നൈനെയും സിനിസയും സുസായ് രാജും ചേര്‍ന്ന് മികച്ച മുന്നേറ്റള്‍ നടത്തിയെങ്കിലും റിയല്‍ കശ്മിര്‍ വലയിലെത്തിക്കാന്‍ ആര്‍ക്കുമായില്ല. റിയല്‍ കശ്മീരിന്റെ ഗോള്‍കീപ്പര്‍ സൈദ് സാഹിദിന്റെ പ്രകടനവും ഗോകുലത്തിന് വിനയായി.


17ാം മിനുട്ടില്‍ റിയല്‍ കശ്മിരിന്റെ കരീംസാംമ്പ ഗോകുലം വലയില്‍ പന്തെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചു.
32ാം മിനുട്ടില്‍ ഗോകുലത്തിന്റെ മുന്നേറ്റ താരം സിന്‍സയുടെ ഗോളെന്നുറച്ച ഷോട്ട് സൈദ് സാഹിദ് രക്ഷപ്പെടുത്തി. ഇതോടെ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു.


രണ്ടാം പകുതി റിയല്‍ കാശ്മീരിന്റെ കളി മികവോടെയായിരുന്നു തുടങ്ങിയത്. മികച്ച പാസുകളുമായി ഗോകുലത്തിന്റെ മൈതാനം കശ്മീര്‍ കൈയടക്കി. 52ാം മിനുട്ടില്‍ കശ്മീര്‍ സ്‌കോര്‍ ചെയ്തു. ഗോകുലത്തിന് ലഭിച്ച ത്രോ ബോക്‌സിന് സമീപത്ത് നിന്നും മധ്യനിര താരം അതുല്‍ ഹെഡര്‍ ചെയ്ത് അകറ്റിയെങ്കിലും റിയല്‍ കാശ്മീര്‍ മധ്യനിര താരത്തിന്റെ ഗ്രൗണ്ട് ടെച്ച് ഷോട്ട് ഗോകുലം ഗോള്‍കീപ്പറും ക്യാപ്റ്റനുമായ ഷിബിന്‍ രാജിന് നിഷ്പ്രഭനാക്കി വലയിലെത്തി (10). തുടര്‍ന്ന് സമനില ഗോളിനായി ഗോകുലം ശ്രമങ്ങള്‍ നടത്തിയെങ്കിലും കശ്മീരിന്റെ പ്രതിരോധ കോട്ട തകര്‍ക്കാനായില്ല.

തോല്‍വിയോടെ 19 പോയന്റുള്ള ഗോകുലം പട്ടികയില്‍ ഏഴാം സ്ഥാനത്തായി. ജയത്തോടെ 23 പോയന്റുമായി റിയല്‍ കശ്മീര്‍ നാലാം സ്ഥാനത്തെത്തി.