ഷിലോംഗ് ലജോംഗിനെ തോൽപ്പിച്ച് ഗോകുലം കേരള മൂന്നാം സ്ഥാനത്തേക്ക്

Newsroom

Picsart 24 02 12 22 12 12 935
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ ലീഗിൽ ഗോകുലം കേരളയ്ക്ക് നിർണായക വിജയം. ഇന്ന് നടന്ന മത്സരത്തിൽ ഗോകുലം കേരള ഷില്ലൊംഗ് ലജോങിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. ആദ്യ പകുതിയുടെ അവസാനം സൗരവിലൂടെയാണ് ഗോകുലം ഇന്ന് കോഴിക്കോട് ലീഡ് എടുത്തത്. ആദ്യ പകുതി 1-0ന്റെ ലീഡിൽ അവസാനിപ്പിച്ചു.

ഗോകുലം കേരള 24 02 12 22 11 36 372

രണ്ടാം പകുതിയിൽ 72ആം മിനുട്ടിൽ ബബോവിചിലൂടെ ഗോകുലം കേരള ലീഡ് ഇരട്ടിയാക്കി. ഈ ഗോൾ ഗോകുലം കേരളയുടെ വിജയം ഉറപ്പിച്ചു. ബാബോവിചിന്റെ ഗോകുലം കേരളക്ക് ആയുള്ള ആദ്യ ഗോളാണിത്‌.

ഈ വിജയത്തോടെ ഗോകുലം കേരള 23 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്ത് എത്തി. രണ്ടാമതുള്ള റിയൽ കാശ്മീരിനും 23 പോയിന്റാണ് ഉള്ളത്. 28 പോയിന്റുമായി മൊഹമ്മദൻസ് ആണ് ഒന്നാമത്.