ഗോകുലം കേരള എഫ് സി ഐ ലീഗ് സ്ക്വാഡ് പ്രഖ്യാപിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കോഴിക്കോട്, 20 നവംബർ 2024: ഐ ലീഗ് 2024-25 സീസൺ സ്ക്വാഡിനെ പ്രഖ്യാപിച്ച് ഗോകുലം കേരള എഫ് സി. സ്പാനിഷ് പരിശീലകൻ അൻ്റോണിയോ റൂയേഡക്ക് കീഴിൽ കഴിഞ്ഞ മൂന്നു മാസമായി പരിശീലനം നടത്തിവരുന്ന ടീം മൂന്നാം ഐ ലീഗ് ട്രോഫിയും ഐ എസ് എൽ എൻട്രിയൂമാണ് ലക്ഷ്യമിടുന്നത്. ബാഴ്സലോണ ബി ടീം അംഗമായിരുന്ന സ്പാനിഷ് സ്ട്രൈക്കർ അബലേഡോ, സെർജിയോ, ഉറുഗ്യൻ താരം മാർട്ടിൻ ഷാവേസ്, മാലി സ്‌ട്രൈക്കർ അഡാമ എന്നി താരങ്ങളൂൾപ്പെടെ എക്സ്പീരിയൻസ്ഡ് ഇന്ത്യൻ പ്ലേയർസിൻ്റെയും യങ് ടാലൻ്സ്ൻ്റെയും ഒരു കൂട്ടമാണ് ഗോകുലം ഈ സീസണിൽ.

1000731318

വി പി സുഹൈർ, മൈക്കിൾ സൂസെരാജ്, മഷൂർ ഷെരീഫ്, സലാം രഞ്ജൻ, ഗോൾ കീപ്പർ ഷിബിൻ ഉൾപെടെയുള്ള എക്സ്പിരിയൻസ്ഡ് പ്ലേയർസ്സിനൊപ്പം എമിൽ ബെന്നി, രാഹുൽ രാജു, തർപ്യൂയ, അതുൽ, നിതിൻ തുടങ്ങി യങ് ടാലൻ്റ്സും ഒരുപാടുണ്ട് ടീമിൽ. മലയാളി താരങ്ങൾക്ക് മറ്റെല്ലാ സീസണിലെയും പോലെ ഈ സീസണിലും ടീമിൽ വലിയ സ്ഥാനമുണ്ട്, 24 പേരുടെ ആകെ സ്ക്വാഡിൽ ഇത്തവണ 11 പേരാണ് മലയാളി പ്ലേയർസ് ഉള്ളത്.

സ്ക്വാഡ്
ഗോൾ കീപ്പേർസ് :–

ഷിബിൻരാജ്
അവിലാഷ് പൗൾ
ബിഷോർജിത്ത്

ഡിഫൻഡേഴ്‌സ് :–
സലാം രഞ്ജൻ സിങ്
അതുൽ
നിധിൻ
അഖിൽ പ്രവീൺ
രാഹുൽ ഗോഖർ
മഷൂർ ഷെരീഫ്
ബിബിൻ അജയൻ
സെബാസ്റ്റ്യൻ

മിഡ്‌ഫീൽഡേഴ്സ് :–
റിഷാദ്
അഭിജിത്ത്
സെർജിയോ ലാമാസ്
രാഹുൽ രാജു
മാർട്ടിൻ ഷാവേസ്
രാംദിൻതാര

സ്‌ട്രൈക്കേഴ്‌സ്:–
രൺജിത് സിംഗ്
എമിൽ ബെന്നി
ആബേലഡോ
അഡാമ
വി പി സുഹൈർ
സെന്തമിഴ്
സൂസൈരാജ്

“ടൂർണമെന്റിൽ മികച്ച ഒരു ഗെയി൦ കാഴ്ചവെക്കാൻ ഞങ്ങൾക്കാകുമെന്ന് വിശ്വസിക്കുന്നു, ചാംപ്യൻഷിപ് നേടുന്നതിന് ആവശ്യമായ പ്ലയെർസ് നമ്മുടെ സ്‌ക്വാഡിലുണ്ട് , കൂടുതൽ പേർ സ്റ്റേഡിയത്തിൽ വന്നു ടീമിനെ സപ്പോർട്ട് ചെയ്യണം .”എന്ന് ഗോകുലം കേരള എഫ് സി ഹെഡ് കോച്ച് അന്റോണിയോ റുവേഡ പറഞ്ഞു.

നവംബർ 22 ന് ശ്രീനിധി ഡെക്കാനുമായി ഹൈദരാബാദിൽ വച്ച് നടക്കുന്ന ഐ-ലീഗ് സീസൺ ഓപ്പണർ മത്സരത്തിന് വേണ്ടി ടീമിപ്പോൾ ഹൈദെരാബാദിലാണുള്ളത്.
ടൂർണമെന്റിലെ ആദ്യ ഹോം മത്സരത്തിൽ ഗോകുലം കേരള എഫ് സി ഐസ്വാൾ എഫ് സിയെ ആണ് നേരിടുന്നത്. മത്സരങ്ങളെല്ലാം രാത്രി ഏഴു മണിക്ക് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ വച്ച് നടക്കും .