ഗോകുലം കേരളക്ക് സീസണിലെ ആദ്യ പരാജയം

Newsroom

ഐലീഗ് സീസണിൽ ഗോകുലം കേരളക്ക് ആദ്യ തോൽവി. ഇന്ന് ഷില്ലോങ് ലജോങിനെ നേരിട്ട ഗോകുലം കേരളം ഒന്നിനെതിരെ മൂന്നു ഗോളുകളുടെ പരാജയമാണ് നേരിട്ടത്. ഇന്ന് നടന്ന മത്സരത്തിൽ ഗോകുലം കേരള അവരുടെ മുൻ മത്സരങ്ങളിലെ മികവ് ആവർത്തിക്കാനായില്ല. ആദ്യ പകുതിയിൽ 29ആം മിനിറ്റിൽ ഗോൺസാല്വസിലൂടെ ആയിരുന്നു ലജോങ് ലീഡ് എടുത്തത്.

ഗോകുലം 23 11 19 16 55 17 049

41 മിനിറ്റിൽ നിലി പെദ്രോമയുടെ ഫിനിഷ് ഗോകുലത്തിന് സമനില നൽകി. ആദ്യപകുതി 1-1 എന്ന നിലയിൽ അവസാനിച്ചു. രണ്ടാം പകുതിയിൽ ഒരു പെനാൽറ്റിയിലൂടെ 75ആം മിനിട്ടിൽ ലജോങ് ലീഡ് എടുത്തു. റെനാൻ ആണ് പെനാൽട്ടി സ്കോർ ചെയ്തത്. ഇഞ്ചുറി ടൈമിൽ പിറന്ന മൂന്നാം ഗോൾ അവരുടെ വിജയവും ഉറപ്പിച്ചു.

അഞ്ചു മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി ഗോകുലം കേരള രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്‌. ഷില്ലോങ് ലജോങ് ആറാം സ്ഥാനത്താണ്.