ഫസീലക്ക്‌ 4 ഗോളുകൾ, ഗോകുലത്തിന് മികച്ച ജയം

Newsroom

Picsart 25 04 14 00 10 22 859
Download the Fanport app now!
Appstore Badge
Google Play Badge 1

കോഴിക്കോട്: 2025 ഏപ്രിൽ 13 ഞായറാഴ്ച ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന അവസാന ഹോം മത്സരത്തിൽ ഗോകുലം കേരള എഫ്‌സി നിത എഫ്‌എയെ 4–1ന് പരാജയപ്പെടുത്തി.നിലവിലെ ലീഗിലെ ടോപ് സ്കോററായ ഫസീലക്ക് 4 ഗോളുകൾ കൂടെ ഇന്ന് നേടാനായി (47’, 52’, 63’, 82’) മത്സരത്തിലെ അഞ്ച് ഗോളുകളും രണ്ടാം പകുതിയിലാണ്. റഹാമ ജാഫറു (75’) നിത എഫ്എയുടെ ആശ്വാസ ഗോൾ നേടി.

1000137249

ഈസ്റ്റ് ബംഗാൾ ഇതിനകം ചാമ്പ്യന്മാരായിക്കഴിഞ്ഞ ലീഗിൽ ഗോകുലത്തിന് രണ്ടാം സ്ഥാനം ഉറപ്പാണ് റെലെഗേഷനിൽ നിന്ന് രക്ഷനേടാനാണ് നിതാ എസ് സി പൊരുതിയത്, നിലവിൽ 13 മത്സരങ്ങളിൽ നിന്ന് 29 പോയിന്റാണ് ഗോകുലത്തിനുള്ളത്. ഇത്രയും തന്നെ കളികളിൽ നിന്ന് 34 പോയിന്റാണ് ഈസ്റ്റ് ബംഗാളിനുള്ളത്.

ഇന്നത്തെ മത്സരത്തിൽ ആദ്യപകുതിയിൽ ഇരു ടീമുകൾക്കും തുല്യ അവസരങ്ങൾ ലഭിച്ചുവെങ്കിലും ആദ്യ പകുതി ഗോൾ രഹിതമായിരുന്നു . ഇടവേളയ്ക്ക് ശേഷം, ഗോകുലം കേരള കൂടുതൽ ലക്ഷ്യബോധത്തോടെയും തീവ്രതയോടെയും പന്തുതട്ടിയപ്പോൾ രണ്ടാം പകുതിയുടെ ആദ്യ മിനിറ്റുകളിൽ തന്നെ ടീം ലീഡ് നേടി.

47-ാം മിനിറ്റിൽ ഇക്വാപുട്ട് 22 യാർഡ് അകലെ നിന്ന് ലഭിച്ച ഫ്രീ കിക്ക് വലയിലാക്കി. വെറും അഞ്ച് മിനിറ്റിനുശേഷം, ഇക്വാപുട്ട് വീണ്ടും ഗോൾ നേടി. നിത പ്രതിരോധത്തെ വിഭജിച്ച ഒരു സമർത്ഥമായ ത്രൂ ബോൾ,സ്കോർ 2-0 .
63-ാം മിനിറ്റിൽ ഇക്വാപുട്ട് തന്റെ ഹാട്രിക് തികച്ചു. ഗോൾ ഏരിയയുടെ അരികിൽ പന്ത് സ്വീകരിച്ച ഇക്വാപുട്ട് തന്റെ മാർക്കറേ എളുപ്പത്തിൽ തട്ടിമാറ്റി, സമർത്ഥമായ ഒരു ഫിനിഷ് നൽകി ഗോകുലം കേരളയുടെ ലീഡ് വർദ്ധിപ്പിച്ചു.
75-ാം മിനിറ്റിൽ റഹാമ ജാഫരു നിതാ എഫ് എ ക്ക് വേണ്ടി ആശ്വാസ ഗോൾ നേടി.
പക്ഷേ ഇക്വാപുട്ട് 82-ാം മിനിറ്റിൽ നേടിയ ഗോളിലൂടെ ഗോകുലത്തിന് അനിവാര്യമായ ജയം നേടിക്കൊടുത്തു.

ലീഗിൽ ഇനി ശേഷിക്കുന്ന മത്സരത്തിൽ ഗോകുലം ഈസ്റ്റ് ബംഗാൾ എഫ് സിയെ നേരിടും. ഏപ്രിൽ 18 നു ഈസ്റ്റ് ബംഗാൾ ഗ്രൗണ്ടിൽ വച്ച് നടക്കുന്ന മത്സരം വിജയിക്കാനാണ് ടീം ഇനി ശ്രമിക്കുക.