ഗോകുലം കേരളയെ സമനിലയിൽ തളച്ച് മിസാക യുണൈറ്റഡ്

Newsroom

ഇന്ത്യൻ വനിതാ ലീഗിൽ ഗോകുലം കേരളക്ക് അപ്രതീക്ഷിത സമനില. ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ നാലാം മത്സരത്തിൽ മിസാക യുണൈറ്റഡിനെ നേരിട്ട ഗോകുലം ഗോൾ രഹിത സമനില ആണ് വഴങ്ങിയത്. ഈ സീസണിൽ ഇതുവരെ പലടീമുകളെയും ഞെട്ടിച്ച മിസാക യുണൈറ്റഡ് ഗോകുലം കേരളയെയും ഞെട്ടിക്കുക ആയിരുന്നു. ഇന്ത്യൻ വനിതാ ലീഗിലെ ഗോകുലത്തിന്റെ തുടർച്ചയായ 21 വിജയങ്ങളുടെ കുതിപ്പിനാണ് ഇതോടെ അവസാനം ആയത്.

ഗോകുലം കേരള 23 05 04 12 28 17 539

ഗ്രൂപ്പ് ഘട്ടത്തിൽ ഇതുവരെ നാലു മത്സരങ്ങളിൽ ഗോകുലം കേരളക്ക് 10 പോയിന്റ് ആണുള്ളത്‌. ഈസ്റ്റ് ബംഗാൾ, ഒഡീഷ സ്പോർട്സ്, ഹോപ്സ് എഫ് സി എന്നിവരെ ഗോകുലം നേരത്തെ പരാജയപ്പെടുത്തിയിരുന്നു. ഇനി മെയ് 6ആം തീയതി ഗോകുലം കേരള കഹാനി യുണൈറ്റഡിനെ നേരിടും.