കോഴിക്കോട്: കുണ്ടയിത്തോട് വക്കാ വക്കാ ടർഫിൽ ഗോകുലം കേരള fc യും യൂണിറ്റി fc യും സംയുക്തമായി ഭിന്നശേഷി കുട്ടികൾകായി നടത്തി വരുന്ന സൗജന്യ ഫുട്ബോൾ ക്യാമ്പിൽ അതിഥിയായി ഗോകുലം കേരള fc താരം സെബാസ്റ്റ്യൻ എത്തി.

ക്യാമ്പിൽ 10ാം ക്ലാസ്സ് പാസ്സായ കുട്ടികൾക്കുള്ള അനുമോദനവും നടന്നു. ഭിന്നശേഷി കുട്ടികളുടെ ക്ഷേമ കോർപറേഷൻ കേരള സംസ്ഥാന ഡയറക്ടർ ഗിരീഷ് കീർത്തി 10ാം ക്ലാസ്സ് വിജയികൾക്കുള്ള ഉപഹാരം കൈമാറി.
മഴവിൽ ക്യാമ്പിലെ കുട്ടികളും, ജോളി ഫ്രണ്ട്‌സ് ക്യാമ്പിലെ കുട്ടികളും തമ്മിൽ സൗഹൃദമത്സരവും നടന്നിരുന്നു. മൂന്നു മാസമായി എല്ലാ ഞായറാഴ്ചകളിലും നടന്നുവരുന്ന ക്യാമ്പിൽ കുട്ടികൾ തങ്ങളുടെ എല്ലാ വൈകല്യങ്ങൾ മറന്നുകൊണ്ട് ഒരുമിച്ച് പങ്കെടുത്തൂ. ഫുട്ബോളിലെ ബാലപാഠങ്ങൾ പഠിച്ചെടുത്തു, ചിലർകാക്കട്ടെ ഫുട്ബോൾ ടാലൻ്റ് കൂടുതൽ മികവുറ്റതാകിയെടുക്കാനും ക്യാംപ് സഹായകരമായി. “ഫുട്ബോളിന് ഒരു സ്പോർട്ടെന്നതിൽ ഉപരിയായി ഒരുപാട് പേർക്ക് ജീവിതോഉപാധിയും, ആഹ്ലാദവും നൽകാൻ സാദികുന്ന ഒരു കായിക ഇനമാണ്. ഈ കുട്ടികൾക്ക് അത്തരം ഓരു വേദി മഴവിൽ ക്യാമ്പിന്ന് നൽകാനായതിൽ സന്തോഷമുണ്ട്”. എന്ന് സെബാസ്റ്റ്യൻ (മുഖ്യ അതിഥി)പറഞ്ഞു.