കൊൽക്കത്ത: കൊൽക്കത്തയിലെ നാഷണൽ സെന്റർ ഓഫ് എക്സ്സെലൻസിൽ വച്ച് നടന്ന ഇന്ത്യൻ വിമെൻസ് ലീഗിലെ നാലാം മത്സരത്തിൽ ഗോകുലം കേരളക്ക് ബെംഗളൂരു ക്ലബ്ബായ കിക്ക് സ്റ്റാർട്ട് എഫ് സിക്കെതിരെ വിജയം. രണ്ടാം പകുതിയിൽ ( 52′ ആം മിനുട്ടിൽ ) ക്യാപ്റ്റൻ അസെം റോജ ദേവി നേടിയ ഗോളിലാണ് ടീം വിജയിച്ചത്. കളിയുടെ ഭൂരിഭാഗം സമയവും പന്ത് കൈവശം വച്ച് അറ്റാക്ക് ചെയ്തു കളിച്ച ഗോകുലത്തിന് ആദ്യപകുതിയിൽ മാത്രം അനവധി ഗോൾ അവസരങ്ങൾ ലഭിച്ചെങ്കിലും ലക്‌ഷ്യം കാണാതെ പോവുകയായിരുന്നു.
രണ്ടാം പകുതിയിൽ വർധിത ഊർജത്തോടെ പന്തുതട്ടിയ ടീമിന് അധികം വൈകാതെ 52 ആം മിനിറ്റിൽ ഗോൾ നേടാനായി കോർണർ കിക്ക് കണക്ട് ചെയ്തു ഹെയ്ഡറിനു ശ്രമിച്ച പ്രിയദർശിനിയുടെ ഗോൾ ശ്രെമം കിക്ക്സ്റ്റാർട് ക്ലിയർ ചെയ്‌തെങ്കിലും, തനിക്കുനേരെവന്ന പന്ത് ഡി ബോക്സിൽ ഉണ്ടായിരുന്ന റോജ ഉടനെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. സ്കോർ 1-0. കളിയിലേക്ക് തിരിച്ചു വരാൻ തുടർന്ന് ശ്രേമിച്ച കിക്ക്സ്റ്റാർട്ടിനെ ഗോകുലം ഡിഫെൻഡേർസും ഫലപ്രദമായി തടയിട്ടു.
ടൂര്ണമെറ്റിൽ ഇത് ഗോകുലം വനിതകളുടെ ആദ്യ വിജയമാണ്. മുൻ മത്സരങ്ങളിൽ നിന്ന് രണ്ടു സമനിലയും ഒരു തോൽവിയുമാണ് ടീമിനുണ്ടായിരുന്നത്. പുതിയ സീസണിൽ സിംഗിൾ വെന്യു ഫോർമാറ്റിൽ കൊൽക്കത്തയിലാണ് മുഴുവൻ മത്സരങ്ങളും നടക്കുന്നത്.
അടുത്തമത്സരത്തിൽ ജനുവരി 2 നു ഗോകുലം ഗർവാൾ യുണൈറ്റഡിനെ (ഡൽഹി ) നേരിടും.









