ഐ-ലീഗിന്റെ അവസാന മത്സരവാരത്തിലേക്ക് കടക്കുമ്പോൾ, കിരീടം നേടാനും ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് (ഐഎസ്എൽ) സ്ഥാനക്കയറ്റം നേടാനുമുള്ള അവസരവുമായി ഗോകുലം കേരള ചരിത്രത്തിന്റെ വക്കിലാണ്. ചർച്ചിൽ ബ്രദേഴ്‌സിനും റിയൽ കശ്മീരിനും ഒപ്പം ഐ ലീഗ് കിരീട പോരാട്ടത്തിൽ ഉള്ള ഗോകുലം കേരളക്ക് രണ്ടേ രണ്ട് കാര്യങ്ങൾ നടന്നാൽ ഐ ലീഗ് കിരീടത്തിൽ എത്താം. ഗോകുലം അവരുടെ മത്സരം ജയിക്കുക മാത്രമല്ല, അവർക്ക് അനുകൂലമായി ചർച്ചിലിന്റെ മത്സര ഫലം മാറേണ്ടത് കൂടിയുണ്ട്.

ഐ-ലീഗ് ചാമ്പ്യന്മാരാകാൻ, ഗോകുലം കേരള അവരുടെ അവസാന മത്സരത്തിൽ ഡെംപോയെ പരാജയപ്പെടുത്തണം. താരതമ്യേന ചെറിയ എതിരാളികൾ ആയ ഡെമ്പോയെ ഗോകുലം തോൽപ്പിക്കും എന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.
എന്നിരുന്നാലും, അവരുടെ വിധി പൂർണ്ണമായും അവരുടെ കൈകളിലല്ല. ചർച്ചിൽ ബ്രദേഴ്‌സിനെ റിയൽ കാശ്മീർ തോൽപ്പിക്കണം. ഒരു സമനില പോലും ചർച്ചിലിന് കിരീടം നൽകും. ഐ ലീഗ് വിജയിക്കുന്നവർക്ക് ഐഎസ്‌എൽ പ്രമോഷൻ നേടാൻ ആകും.
ചർച്ചിൽ ബ്രദേഴ്‌സിന് കിരീടം ഉറപ്പിക്കാൻ അവർക്ക് റിയൽ കശ്മീരിനെതിരെ ഒരു പോയിന്റ് മാത്രം മതി. അതേസമയം, യൽ കശ്മീരിന് ചർച്ചിൽ ബ്രദേഴ്‌സിനെതിരെ ഒരു വലിയ വിജയം ആവശ്യമാണ്, ഒപ്പം ഡെംപോയെ ഗോകുലം കേരള തോൽപ്പിക്കാനും പാടില്ല.