ഗോകുലം കേരള ജയത്തോടെ രണ്ടാം സ്ഥാനത്ത്!! ഇനി ചർച്ചിൽ തോൽക്കണം

Newsroom

Picsart 25 03 30 22 37 22 664
Download the Fanport app now!
Appstore Badge
Google Play Badge 1

കോഴിക്കോട്: സ്വന്തം തട്ടകത്തിൽ നടന്ന ഐ ലീഗ് മത്സരത്തിൽ ഗോകുലം കേരളക്ക് ടൈറ്റിൽ റേസിലേക്കുള്ള നിർണായക ജയം. എതിരില്ലാത്ത ഒരു ഗോളിന് ശ്രീനിധി ഡക്കാനെയാണ് മലബാറിയൻ സ് വീഴ്ത്തിയത്. ജയം ആഗ്രഹിച്ചിറങ്ങിയ ഗോകുലം മികച്ച പ്രകടനമാണ് കായ്ച്ചവച്ചത് മത്സരത്തിൻ്റെ 15 മിനുട്ടിൽ താബിസോ ബ്രൗണായിരുന്നു വിജയഗോൾ നേടിയത്.

1000120840

ഇതോടെ തുടർച്ചയായ നാലാം മത്സരത്തിലും ഗോൾ സ്കോർ ചെയ്യാൻ താരത്തിന് കഴിഞ്ഞു. അവസാന ജയത്തിൻ്റെ ആത്മവിശ്വാസത്തിലായിരുന്നു ഇന്നലെ ഗോകുലം ഇറങ്ങിയത്. പതിയെ ആണ് തുടങ്ങിയതെങ്കിലും പിന്നീട് മികച്ച അവസരങ്ങൾ സൃഷ്ടിച്ച് എതിരാകളെ സമ്മർദത്തിലാക്കി.ഒടുവിൽ 15 ാം മിനുട്ടിൽ അതിൻ്റെ ഫലം ലഭിക്കുകയും ചെയ്തു. മികച്ച മുന്നേറ്റത്തിനൊടുവിൽ താബിസോ ശ്രീനിധിയുടെ വല കുലുക്കി ഗോകുലത്തിന് ലീഡ് സമ്മാനിച്ചു. സ്കോർ 1 – 0.

ഒരു ഗോൾ നേടിയതോടെ ആത്മവിശ്വാസത്തോടെ കളിച്ച ഗോകുലം പിന്നീട് ശക്തമായ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ പുതിയ ഊർജവുമായി ഗോകുലം തിരിച്ചെത്തി മുന്നേറ്റങ്ങൾ നടത്തിയ്തെങ്കിലും കൂടുതൽ ഗോളുകൾ നേടാൻ കഴിഞ്ഞില്ല.

ജയിച്ചതോടെ 21 മത്സരത്തിൽ നിന്ന് 37 പോയിൻറുള്ള ഗോകുലം പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനത്തുള്ള ചർച്ചിൽ ബ്രദേഴ്സിന് 21 മത്സരങ്ങളിൽ നിന്ന് 39’പോയിന്റ് ആണുള്ളത്, ഏപ്രിൽ 4 ഡെമ്പോ എസ്’സിക്ക് എതിരെ സ്വന്തം ഗ്രൗണ്ടിലാണ് ഗോകുലത്തിന്റെ ലീഗിലേ ശേഷിക്കുന്ന മത്സരം, അതിൽ ജയിക്കുകയും ചർച്ചിലിന്റെ റിയൽ കാശ്മീരുമായുള്ള മത്സരത്തിൽ ചർച്ചിൽ പരാജയപ്പെടുകയും ചെയ്താൽ ഗോകുലത്തിന് ചാംപ്യൻഷിപ് നേടാനായേക്കും.