ഗോകുലം കേരള എഫ്സി അക്കാദമിക്ക് AIFF-ന്റെ 3 സ്റ്റാർ റേറ്റിംഗ്

Newsroom

Picsart 24 11 12 19 25 51 266
Download the Fanport app now!
Appstore Badge
Google Play Badge 1

കോഴിക്കോട്, നവംബർ 12: ഗോകുലം കേരള എഫ്സി ഐഎഫ്‌എഫ് (ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ)-ന്റെ അക്കാദമി അംഗീകൃത പ്രക്രിയയിൽ ത്രി-സ്റ്റാർ റേറ്റിംഗ് നേടി. ഈ മികവ്, ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ.) ടീമായ ജംഷദ്പുർ എഫ്സി, മുംബൈ സിറ്റി എഫ്സി എന്നിവരുപ്പെടെയുള്ള ഇന്ത്യയിലെ മുൻനിര ക്ലബ്ബുകൾക്കൊപ്പമാണ് ഗോകുലത്തിന്റെ അക്കാദമിയുടെ നിലവാരമെന്ന് അടിവരയിടുന്നു. ഈ നേട്ടം നേടിയതോടെ മലബാറിലെ ഏക ത്രി-സ്റ്റാർ അക്കാദമി ആയിരിക്കയാണ് ഗോകുലം കേരള എഫ്സി. കേരളത്തിലെ മറ്റൊരു ത്രി-സ്റ്റാർ അക്കാദമി പരപ്പൂർ ഫുട്ബോൾ അക്കാദമിയാണ്.

1000723979

കേരളത്തിൽ നിന്നുള്ള കളിക്കാരെ വളർത്തികൊണ്ടുവരുന്നതിനായുള്ള സമർഗമായ ഒരു പ്ലാനാണ് ഗോകുലത്തിന്റേത്. അക്കാദമിയിൽ നിന്ന് സീനിയർ ടീമിലേക്കും അവസരം കിട്ടിയ പ്ലയേഴ്‌സും അനവധിയാണ്. ഓരോ വർഷവും റിസർവ് ടീമിലെ ഏകദേശം 30 ശതമാനം കളിക്കാർക്ക് സീനിയർ ടീമിലേക്ക് ചാൻസ് കിട്ടുന്നുണ്ട്.
ഫാറുക്ക് ഹൈയർ സെക്കണ്ടറി സ്കൂളുമായുള്ള സഹകരണം ക്ലബ്ബിന്റെ ഈ നേട്ടത്തിൽ ഒരു പ്രധാന ഘടകമായിരുന്നു . കോഴിക്കോട് ജില്ലയിൽ നിന്നുൾപ്പെടെ ഒട്ടനവധി കുട്ടികൾ ഈ അക്കാദമിയിൽ പരിശീലനം നടത്തുന്നു. അക്കാദമിയിൽ ഇപ്പോൾ 70-ൽ കൂടുതൽ കുട്ടികൾ പരിശീലിക്കുന്നുണ്ട്.

ക്ലബ്ബിന്റെ പ്രസിഡന്റ് വി.സി.പ്രവീൻ പറഞ്ഞു: “ഈ ത്രി-സ്റ്റാർ റേറ്റിംഗ് ഗോകുലം കേരള എഫ്സിയുടെ പരിശീലകരുടെയും, കളിക്കാരുടെയും പരിശ്രമത്തിന് ബലമേറിയ അംഗീകാരമാണ്. കേരളത്തിലെ പ്രാദേശിക കളിക്കാരെ വളർത്തിയെടുത്തു ഭാവി താരങ്ങളാക്കുകയാണ് ക്ലബ്ബിന്റെ ലക്‌ഷ്യം”.