ഇടവേള കഴിഞ്ഞ് ഐ ലീഗ് പുനരാരംഭിച്ച ആദ്യ മത്സരത്തിൽ തകർപ്പൻ വിജയവുമായി ഗോകുലം കേരളം. ഇന്ന് നടന്ന മത്സരത്തിൽ ഗോകുലം ഡെൽഹി എഫ് സിയെ ഏകപക്ഷീയമായ 5 ഗോളുകൾക്ക് തോൽപ്പിച്ചു. പഞ്ചാബിലെ കോച്ച് അലി ഹസൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗോകുലം കേരളയുടെ പൂർണ്ണ ആധിപത്യമാണ് കാണാൻ ആയത്.

41ആം മിനുട്ടിൽ ഗോകുലത്തിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചു. പെനാൽറ്റി ആദ്യം ഗോൾ കീപ്പർ തടഞ്ഞു എങ്കിലും റീബൗണ്ടിൽ അദ്ദേഹം വല കണ്ടെത്തുക ആയിരുന്നു.
രണ്ടാം പകുതിയിൽ 61ആം മിനുറ്റിൽ അദാമെ നിയാനെ വീണ്ടും ഗോകുലം കേരളക്ക് ആയി ഗോൾ നേടിക്കൊണ്ട് ലീഡ് ഇരട്ടിയാക്കി. സബ്ബായി എത്തിയ രാഹുൽ ലീഡ് മൂന്നാക്കി ഉയർത്തി. അവസാനം സ്റ്റനിസാവിചും അബെൽദോവും ഗോൾ നേടിക്കൊണ്ട് വിജയവും പൂർത്തിയാക്കി.
ഈ വിജയത്തോടെ ഗോകുലം കേരള 10 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് എത്തി.