ക്ലൈമറ്റ് കപ്പ്; ഗോകുലം കേരള ഫൈനലിൽ

Newsroom

ലേയിൽ നടക്കുന്ന ക്ലൈമറ്റ് കപ്പിൽ ഗോകുലം കേരള ഫൈനലിൽ. ഇന്ന് നടന്ന സെമിഫൈനലിൽ ലഡാക്ക് എഫ്സിയെയാണ് ഗോകുലം കേരളം പരാജയപ്പെടുത്തിയത്. ശക്തമായ പോരാട്ടം ആണ് ലഡാക്ക് എഫ് സി ഇന്ന് ഗോകുലത്തിനെതിരെ കാഴ്ചവച്ചത്. കളി പെനാൽറ്റി ഷൂട്ട് വരെ നീളുന്നത് ഇന്ന് കാണാനായി. നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോൾ ഒന്നും നേടാനായിരുന്നില്ല. തുടർന്നാണ് കളി പെനാൽറ്റി ഷൂട്ടൗട്ടിൽ എത്തിയത്‌.

Picsart 24 09 05 13 26 34 970

ഷൂട്ടൗട്ടിൽ ഗോൾകീപ്പർ ഷിബിൻ രാജ് മികച്ച പ്രകടനം ഗോകുലം കേരള വിജയത്തിലേക്ക് നയിച്ചു. 4-2 എന്ന സ്കോറിന് ആണ് അവർ പെനാൽറ്റി ഷൂട്ട് വിജയിച്ചത്. ക്വാർട്ടർ ഫൈനലിൽ ജമ്മു കാശ്മീർ ബാങ്കിനെ അവർ പരാജയപ്പെടുത്തി ആയിരുന്നു സെമിഫൈനലിലേക്ക് എത്തിയത്. ഇനി ഫൈനലും വിജയിച്ച് കിരീടവുമായി കേരളത്തിലേക്ക് മടങ്ങാൻ ആവും ഗോകുലം കേരള ആഗ്രഹിക്കുന്നത്.