മത്സര പ്രിവ്യൂ:
ഗോകുലം കേരള എഫ്‌സി vs. ബെംഗളൂരു എഫ്‌സി
തീയതി: 22-08-2023
സമയം: 6:00 PM
സ്ഥലം: കെബികെ സ്റ്റേഡിയം, കൊൽക്കത്ത
തത്സമയം: സോണി ടെൻ 2, സോണിലിവ്

കൊൽക്കത്തയിലെ കെബികെ സ്റ്റേഡിയത്തിൽ ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തിൽ ഗോകുലം കേരള എഫ്‌സി ചൊവ്വാഴ്ച വൈകിട്ട് ബെംഗളൂരു എഫ്‌സിയെ നേരിടും. ഡുറാൻഡ് കപ്പിൽ ഗോകുലം കേരള എഫ്‌സി കുതിക്കുമ്പോൾ നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്‌സിയുടെ അവസാന മത്സരമാണ് ഇത്.
ഗോകുലം കേരള എഫ്‌സിയുടെ ആധിപത്യം:
ഈ വർഷത്തെ ഡ്യൂറൻഡ് കപ്പിൽ ഗോകുലം കേരള എഫ്‌സി മികച്ച ഫോമിലാണ്. ആറ് പോയിന്റുകളുടെ മികച്ച റെക്കോർഡുമായി ഗ്രൂപ്പ് സിയിൽ മുന്നിലുള്ള മലബാറിയൻസ് ഇതിനകം ക്വാർട്ടർ ഫൈനലിൽ ഇടം നേടിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിനെതിരെ 4-3ന് ആവേശകരമായ വിജയവും എയർഫോഴ്സ് ഫുട്ബോൾ ക്ലബിനെതിരെ 2-0ന് ത്രസിപ്പിക്കുന്ന വിജയവും ഉൾപ്പെടുന്നതാണ് അവരുടെ ഇതുവരെയുള്ള റിസൾട്ട്.
മറുവശത്ത്, ഡ്യൂറൻഡ് കപ്പിൽ ബെംഗളുരു എഫ്‌സി ക്വാർട്ടർ കാണാതെ പുറത്തായിരിക്കുകയാണ്.കേരള ബ്ലാസ്റ്റേഴ്‌സിനും എയർഫോഴ്‌സ് ഫുട്‌ബോൾ ക്ലബ്ബിനുമെതിരെ രണ്ട് സമനിലകൾ മാത്രം നേടിയ നിലവിലെ ചാമ്പ്യന്മാർ ടൂർണമെന്റിൽ നിന്ന് അപ്രതീക്ഷിതമായി പുറത്തായി.














