ഗോകുലം കേരളക്ക് ഇന്ന് ഡ്യൂറണ്ട് കപ്പിലെ ആദ്യ മത്സരം

Newsroom

ഗോകുലം കേരള ഇന്ന് സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങും. ഡ്യൂറണ്ട് കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ന് ഗോകുലം കേരള എയർ ഫോഴ്സിനെ നേരിടും. ഗോകുലം കേരളയുടെ പുതിയ പരിശീലകൻ ഡൊമിംഗോ ഒറാമസിനു കീഴിലെ ക്ലബിന്റെ ആദ്യ മത്സരമാകും ഇത്. ഇന്ന് വൈകിട്ട് 4.45ന് നടക്കുന്ന മത്സരം സോണി സ്പോർട്സിലും സോണി ലൈവിലും തത്സമയം കാണാം. ഡ്യൂറണ്ട് കപ്പിലെ മുൻ ചാമ്പ്യന്മാരാണ് ഗോകുലം കേരള.

Picsart 23 08 09 10 18 04 408

ഗ്രൂപ്പ് സിയിൽ ആണ് ഗോകുലം കേരള കളിക്കുന്നത്. എയർ ഫോഴ്സിനെ കൂടാതെ രണ്ട് ഐ എസ് എൽ ക്ലബുകളും ഗ്രൂപ്പ് ഡിയിൽ ഉണ്ട്. കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയും ഗോകുലത്തിന് വലിയ വെല്ലുവിളി ഉയർത്തും. ഓഗസ്റ്റ് 13നാണ് ഗോകുലം കേരളയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള മത്സരം. ഓഗസ്റ്റ് 22ന് ഗോകുലം കേരള ബെംഗളൂരു എഫ് സിയെയും നേരിടും.