പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവരെ സഹായിക്കാൻ ഗോകുലം സൗഹൃദ മത്സരം നടത്തുന്നു

Newsroom

കഴിഞ്ഞ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട മൂന്ന് സഹോദരന്മാരെ സഹായിക്കാനായി ഗോകുലം കേരള എഫ് സി മുന്നിട്ടു വരുന്നു. ഈ വരുന്ന ശനിയാഴ്ച ഒരു സൗഹൃദ മത്സരം നടത്തിക്കൊണ്ട് വീട് വെക്കാനുള്ള ധനസമാഹരണം നടത്താ‌ൻ ആണ് കേരളത്തിന്റെ അഭിമാനമായ ഐലീഗ് ക്ലബ് തീരുമാനിച്ചിരിക്കുന്നത്. കേരള പ്രീമിയർ ലീഗിൽ കളിക്കുന്ന ക്ലബായ സാറ്റ് തിരൂർ ആയിരിക്കും ഗോകുലത്തിന്റെ എതിരാളികൾ.

മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം ആകും മത്സരത്തിന് വേദിയാവുക. നിലമ്പൂർ സ്വദേശികളായ മുഹമ്മദ് ആശിഖ്, മുഹമ്മദ് റോഷൻ, മുഹമ്മദ് റമീസ് എന്നിവർക്കാണ് കഴിഞ്ഞ പ്രളയത്തിൽ സ്വന്തം വീട് നഷ്ടമായത്. നിർധനരായ ഈ സഹോദരങ്ങൾ ഇപ്പോൾ വാടക വീട്ടിലാണ് താമസിക്കുന്നത്.

മത്സരത്തിന്റെ ടിക്കറ്റുകൾക്ക് ബന്ധപ്പെടുക: 9447748602, 9995252752, 9495680504.