15/05/2025, കോഴിക്കോട്: കുട്ടികളിൽ ശാരീരികമായും മാനസികമായും ഫുട്ബോൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗോകുലം കേരള എഫ് സി നടത്തി വരാറുള്ള ഗോകുലം ബ്ലൂ കബ്സ് ലീഗിന്റെ പുതിയ എഡിഷന് തുടക്കമായി.

ഇന്നലെ നടന്ന ഉദ്‌ഘാടന മത്സരത്തിൽ അണ്ടർ 12 ക്യാറ്റഗറിയിൽ ഗോകുലം പബ്ലിക് സ്കൂൾ ടീം കെ എഫ് ടി സി ടീമിനെ നേരിട്ടു. U8,U10,U12 എന്നിങ്ങനെ ഏജ് ഗ്രൂപ്പുകളായി 24 ടീമുകൾ ലീഗിൽ മാറ്റുരയ്ക്കുന്നു.ഓരോ ടീമും 21 മത്സരങ്ങൾ വിതം പങ്കെടുക്കുന്നുണ്ട്. ഇതു വഴി 350-ൽപരം കുട്ടികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നു. May 14 മുതൽ ജൂൺ 30 വരെ നടക്കുന്ന മത്സരങ്ങൾ കോഴിക്കോട് സോക്കർ സിറ്റി, ഗ്രാൻഡ് സോക്കർ, ജിങ്ക എന്നിങ്ങനെ മൂന്ന് വെന്യുകളിലായാണ് നടക്കുന്നത്.
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അംഗീകാരമുള്ള ബ്ലൂ കബ്സ് ലീഗിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ചെറു പ്രായത്തിൽ തന്നെ മികച്ച മത്സരങ്ങളുടെ ഭാഗമാവാനും ഇതുവഴി പിന്നീട് പ്രൊഫഷണൽ ഫുട്ബോൾ രംഗത്തേക്ക് കടന്നുവരാനും കൂടെയാണ് വഴിവക്കുന്നത്.
“ചെറു പ്രായത്തിൽ തന്നെ നല്ല ടാലന്റുകളെ കണ്ടെത്തുകയും കോച്ചിങിനൊപ്പോം അവർക്കാവശ്യമായ മത്സരങ്ങൾ കൂടെ ലഭിച്ചെങ്കിലും മാത്രമേ വരും കാലങ്ങളിൽ നമുക്ക് മികച്ച ഫുട്ബോൾ പ്ലയെർസ് ഉണ്ടാവുകയുള്ളു, അതിനാൽ തന്നെ ഗോകുലം ബ്ലൂ കബ് ലീഗിന്റെ പ്രാധാന്യം വലുതാണ്.” ബ്ലൂ കബ് ലീഗ് മാച്ച് കോഡിനേറ്റർ മിഥുൻ വ്യക്തമാക്കി.