ജൂലിയാനോ സിമിയോണെ അത്ലറ്റിക്കോ മാഡ്രിഡിൽ കരാർ പുതുക്കും

Newsroom

Picsart 25 11 13 10 12 33 836
Download the Fanport app now!
Appstore Badge
Google Play Badge 1


മാഡ്രിഡ്: അത്‌ലറ്റികോ മാഡ്രിഡ് പരിശീലകൻ ഡിയേഗോ സിമിയോണയുടെ മകൻ ജൂലിയാനോ സിമിയോൺ 2030 ജൂൺ വരെ സ്പാനിഷ് ക്ലബ്ബിൽ തുടരുന്നതിനായി കരാർ നീട്ടുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ഈ സീസണിൽ തുടർച്ചയായി മൂന്ന് തവണ ‘മാൻ ഓഫ് ദ മാച്ച്’ പുരസ്‌കാരം ജൂലിയാനോ നേടിയിരുന്നു. റിയൽ സരഗോസ, ഡിപോർട്ടീവോ അലാവെസ് എന്നിവിടങ്ങളിലെ മികച്ച ലോൺ പ്രകടനങ്ങൾക്ക് ശേഷം 2024-ൽ അത്‌ലറ്റികോയിലേക്ക് മടങ്ങിയെത്തിയ സിമിയോൺ, ഗോളുകളും അസിസ്റ്റുകളും നൽകി ടീമിൽ ഒരു പ്രധാന കളിക്കാരനായി മാറി.


നിലവിൽ ടീമിലെ തന്റെ പങ്കിന് ആനുപാതികമല്ലാത്ത കുറഞ്ഞ ശമ്പളമാണ് താരത്തിന് ലഭിക്കുന്നത്. അതിനാൽ പുതിയ കരാറിൽ കാര്യമായ ശമ്പള വർദ്ധനവ് ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷ. 22 വയസ്സുകാരനായ സിമിയോൺ അർജന്റീനയ്ക്കുവേണ്ടി അന്താരാഷ്ട്ര തലത്തിലും കളിക്കുന്നുൺറ്റ്. 2026 ലോകകപ്പിനായുള്ള അവരുടെ പദ്ധതികളിൽ അദ്ദേഹവും ഒരു പ്രധാന ഘടകമാവുമെന്നാണ് പ്രതീക്ഷ.