2024 ൽ നടക്കാനിരിക്കുന്ന യൂറോക്ക് ജർമ്മനി വേദിയാകും. തുർക്കിയെ പിന്നിലാക്കിയാണ് ജർമ്മനി യൂറോയ്ക്ക് ആതിഥേയത്വം വഹിക്കാനുള്ള അവകാശം സ്വന്തമാക്കിയത്. ഇരു രാജ്യങ്ങളിലും സന്ദർശനം നടത്തിയ യുവേഫ പ്രതിനിധികൾ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു . റിപ്പോർട്ടുകളിൽ ജർമ്മനിക്കാണ് മുൻ തൂക്കമെങ്കിലും തുർക്കിയുടെ പ്രസിഡണ്ട് എർദോഗന്റെ സമ്മർദങ്ങൾക്ക് യുവേഫ വഴങ്ങുമോയെന്ന ആശങ്ക ജർമ്മൻ ഫുട്ബോൾ ഫെഡറേഷനുണ്ടായിരുന്നു.
യൂറോ മുന്നിൽ കണ്ടു സ്റ്റേഡിയങ്ങൾ പണിയാൻ തുർക്കി തുടങ്ങിയിരുന്നു. എന്നാൽ ജർമ്മനിയിൽ നിലവിലുള്ള സ്റേഡിയങ്ങളിൽ ചിലതിൽ അപ്ഗ്രേഡ്കൾ മാത്രമാണ് യുവേഫ നിർദ്ദേശിച്ചത്. തുർക്കിയിലെ മനുഷ്യാവകാശ പ്രശ്നങ്ങളും യൂറോ വേദി നിശ്ചയിക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്. യൂറോയ്ക്കെതിരെ ജർമ്മനിയിൽ ആരാധകർ പ്രതിഷേധം നടത്തിയിരുന്നു. ബുണ്ടസ് ലീഗ മത്സരങ്ങൾക്കിടയിൽ അവർ പ്രതിഷേധം അറിയിച്ചിട്ടുണ്ട് .