ജർമ്മൻ ദേശീയ ടീമിൽ നിന്ന് വിരമിച്ച ടോണി ക്രൂസ് തനിക്ക് ജർമ്മനിയിൽ താൻ അർഹിക്കുന്ന പരിഗണനയോ വിലയോ ലഭിച്ചില്ല എന്ന് അഭിപ്രായപ്പെട്ടു. അവസാന 11 വർഷം താൻ ടീമിനായിൽ നൽകിയ സംഭാവനകളെ പലരും വിലമതിക്കുന്നില്ല എന്ന് താരം പറഞ്ഞു. എന്നാൽ സ്പെയിനിൽ തന്നെ എല്ലാവർക്കും ഇഷ്ടമാണെന്നും ഇവിടെയുള്ള താൻ അർഹിക്കുന്ന സ്നേഹം നൽകുന്നുണ്ട് എന്നും ക്രൂസ് പറഞ്ഞു.
“ജർമ്മനിയിലെ എല്ലാവരേയും കുറ്റപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല, എന്നെ അഭിനന്ദിക്കുന്ന ധാരാളം ആരാധകരുണ്ട്, പക്ഷേ ചില സമയങ്ങളിൽ എന്റെ 11 വർഷത്തിനിടയിൽ ഞാൻ ചെയ്തതിനെ ചിലർ വിലമതിക്കുന്നില്ലെന്ന തോന്നൽ എനിക്കുണ്ടായിരുന്നു,” അദ്ദേഹം പറഞ്ഞു.
“സ്പെയിനിൽ വ്യത്യസ്തമാണ്, ഏഴ് വർഷം മുമ്പ് എന്റെ ആദ്യ മത്സരം മുതൽ എല്ലാവരും എന്നോട് നന്ദിയുള്ളവരാണ്” ക്രൂസ് പറഞ്ഞു. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചത് തനിക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കാൻ സഹായിക്കും എന്നും ക്രൂസ് പറഞ്ഞു. റയൽ മാഡ്രിഡിൽ തന്നെ വിരമിക്കാൻ ആണ് താൻ ആഗ്രഹിക്കുന്നത് എന്നും താരം പറഞ്ഞു.