രണ്ടാം പാദത്തിൽ 3-3 എന്ന സമനിലയ്ക്ക് ശേഷം 5-4 എന്ന അഗ്രഗേറ്റ് വിജയത്തോടെ ജർമ്മനി ഇറ്റലി ഉയർത്തിയ പോരാട്ടത്തെ അതിജീവിച്ച് നേഷൻസ് ലീഗ് സെമിഫൈനലിലേക്ക് മുന്നേറി.

ആദ്യ പകുതിയിൽ ആധിപത്യം സ്ഥാപിച്ച ആതിഥേയർ ജോഷ്വ കിമ്മിച്ച് (പെനാൽറ്റി), ജമാൽ മുസിയാല, ടിം ക്ലീൻഡിയൻസ്റ്റ് എന്നിവരിലൂടെ മൂന്ന് ഗോൾ നേടി. ജർമ്മനിയുടെ തുടക്കത്തിലെ തീവ്രതയെ നേരിടാൻ ഇറ്റലി പാടുപെട്ടു. കിമ്മിച്ച് രണ്ട് പാദങ്ങളിലായി ഇറ്റലിക്ക് എതിരെ 4 അസിസ്റ്റുകൾ നൽകി.
രണ്ടാം പകുതിയിൽ ഇറ്റലി നാടകീയമായ തിരിച്ചുവരവ് നടത്തി. മോയ്‌സ് കീൻ രണ്ട് ഗോളുകൾ നേടി, സ്റ്റോപ്പേജ് സമയത്ത് ജിയാക്കോമോ റാസ്പഡോറി പെനാൽറ്റിയിലൂടെ മത്സരം 3-3 എന്നാക്കി. എങ്കികും ജർമ്മനി അഡ്വാന്റേജ് നിലനിർത്തി സെമി ഉറപ്പിച്ചു. ജൂണിൽ നടക്കുന്ന സെമിയിൽ ജർമ്മനി പോർച്ചുഗലിനെ നേരിടും.