നേഷൻസ് ലീഗിനുള്ള ജർമ്മൻ ടീമിനെ ജൂലിയൻ നാഗൽസ്മാൻ പ്രഖ്യാപിച്ചു

Newsroom

Picsart 25 03 13 16 21 03 896
Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റലിക്കെതിരെ നടക്കാനിരിക്കുന്ന നേഷൻസ് ലീഗ് ക്വാർട്ടർ ഫൈനലിനുള്ള ജർമ്മനി ടീമിനെ ജൂലിയൻ നാഗൽസ്മാൻ പ്രഖ്യാപിച്ചു. അഞ്ച് വർഷത്തിന് ശേഷം ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയ, മെയിൻസിൻ്റെ, നദീം അമിരിയുടെ തിരിച്ചുവരവാണ് തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വാർത്ത.

കൂടാതെ, ലിയോൺ ഗൊറെറ്റ്‌സ്‌കയെയും കരീം അദേമിയെയും കോച്ച് തിരിച്ചുവിളിച്ചു, ഗൊറെറ്റ്‌സ്‌ക അവസാനമായി 2023 നവംബറിൽ ആണ് ജർമ്മനിക്ക് ആയി കളിച്ചത്. അദെയേമി 2022 ലോകകപ്പിന് ശേഷം സീനിയർ ദേശീയ ടീമിൽ എത്തിയിരുന്നില്ല.

ജർമ്മനി ഇറ്റലിയെ മാർച്ച് 20-ന് മിലാനിൽ ആദ്യ പാദത്തിൽ നേരിടും, 23-ന് ഡോർട്ട്മുണ്ടിൽ രണ്ടാം പാദ മത്സരവും നടക്കും.

Germany Squad:

Goalkeepers: Oliver Baumann, Alexander Nübel, Stefan Ortega

Defenders: Yann Aurel Bisseck, Joshua Kimmich, Robin Koch, Maximilian Mittelstädt, David Raum, Antonio Rüdiger, Nico Schlotterbeck, Jonathan Tah

Midfielders: Karim Adeyemi, Nadiem Amiri, Robert Andrich, Leon Goretzka, Pascal Groß, Jamie Leweling, Jamal Musiala, Leroy Sané, Angelo Stiller

Forwards: Jonathan Burkardt, Tim Kleindienst, Deniz Undav